2008 ഒക്‌ടോബർ 21, ചൊവ്വാഴ്ച

വിശപ്പ്

കുട്ടീ അമ്മ നീട്ടി വിളിക്കുന്നു .. എന്താണാവോ പുതിയ മാരണം . “ആ പുതിയ പണിക്കാരി നീ കിടക്കുന്ന മുറിയിലാവും കിടക്കുക“ ഒന്നും മിണ്ടാതെ തിരികെ നടന്നു .. അല്ലങ്കിലും എന്തു മിണ്ടാനാ ഈ കോണി മുറിയില്‍ കിടപ്പായിട്ട് കുറച്ചു ദിവസങ്ങളെആയുള്ളു ചിന്നുവിനും കുട്ടനും അവരുടെ മുറി ആയപ്പോ ഇളയമ്മ തന്ന ഔദാര്യം........പുതിയ പണിക്കാരി‍ ശാന്തി .. നല്ല ചുറുചുറുക്കാണു ഇളമ്മയ്ക്ക് ഇഷ്ടായി അതുകൊണ്ടായിരിക്കും മുറിയൊക്കെ അലൊട്ട് ചെയ്തത്. രാത്രി ഞാന്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ അവള്‍ മുറിയില്‍ വന്നു, കുളി കഴിഞ്ഞിരിക്കുന്നു രൂക്ഷഗന്ധമുള്ള ഏതോ വാസനപൂവിന്റെ വാസന. പണിയൊക്കെ ഒതുക്കി വരുന്ന വരവാണു കയ്യില്‍ ഒരു ആഴ്ചപതിപ്പുണ്ട് . കുട്ടി പഠിച്ചോളൂ , ഞാനും വായിക്കാം അവള്‍ എന്റെ മേശക്ക് അടുക്കല്‍ ഇരുന്നു ... ഞാന്‍ പഠിത്തം തുടര്‍ന്നു, ഇടയ്ക്ക് എപ്പൊഴോ അവള്‍ ഉറങ്ങി ,..ആദ്യ ആഴ്ചകളില്‍ ഒന്നും പ്രത്യേകിച്ചു ശ്രദ്ധിക്കേണ്ടതായ് ഒന്നും തോന്നിയില്ല, പിന്നെ ഒരു ദിവസം എനിക്ക് പനി ആയി ഞാന്‍ സ്കൂളില്‍ പോയില്ല ഇളയമ്മ ജോലിക്ക് പോയി അപ്പോള്‍ ഡോര്‍ ബെല്ല് അടിക്കുന്നു .. ഞാന്‍ നൊക്കിയപ്പോള്‍ ശാന്തിയൊട് ഒരാള്‍ സംസാരിക്കുന്നു.. ......ഞാന്‍കാതുകൂർപ്പിച്ചു കേട്ടത് “രാത്രി കാണാം ഇപ്പൊ പോ“എന്ന് ഞാന്‍ ഒന്നും മിണ്ടാതെ വന്നു കിടന്നു ആ ഓര്മ്മ മന്സ്സില്‍, പിന്നെ പനിയുടെ തളർച്ചയും രാത്രി ഒരു മയക്കത്തില്‍ ഞാന്‍ നോക്കുമ്പോല്‍ ശാന്തി ജനലില്‍ കൂടി വെളിയില്‍ നോക്കി നില്ക്കുന്നു എന്റെ ഉറക്കം ജാഗ്രത്തിനു വഴിമാറി എന്താണാവോ എന്റെ നെഞ്ചിടിപ്പിന്റെ താളം മുറുകി ആ മുറിക്ക് പുറത്തിറങ്ങാന്‍ വാതില്‍ ഉണ്ട്, അവള്‍ പെട്ടന്ന് ആ വാതില്‍ തുറന്നു പുറത്തേ ഇരുട്ടിലേയ്ക്ക് ഇറങ്ങി വാതില്‍ ച്‍ാരി ഞാന്‍ സ്വരം ഉണ്ട്‍ാക്കാതെ എണീറ്റു ജനല്‍ വഴി നോക്കുമ്പോള്‍ ഇരുട്ടില്‍ അവളുടെ ഒപ്പം ഒരാള്‍ പുറത്തെ വരാന്തയില്‍. ഞാന്‍ എന്തു ചെയ്യണമെന്നറിയാതെ കട്ടിലില്‍ എണിറ്റിരുന്നു കുറെ കഴിഞ്ഞപ്പോള്‍ അവള്‍ കയ്യറി വന്നു.അകത്തു കയറി വാതില്‍ കുറ്റിയിട്ടു .. ഞ്‍ാ‍ന്‍ പേടിച്ചിട്ട് ഒന്നും ചോദിച്ചില്ലാ ... അവള്‍ തിരിഞ്ഞ് നോക്കിയപ്പോള്‍ ഞാന്‍ ഉണര്‍ന്നിരിക്കുന്നു അവള്‍ എന്റെ അടുക്കല്‍ വന്നു .നെറ്റിയില്‍ തൊട്ടൂ ഉം പനിയുണ്ടല്ലൊ എന്നു പറഞ്ഞു ജീരകവെള്ളവും ഗുളികയും തന്നു നെറ്റിയില്‍ തുണി നനച്ചിട്ടു , എന്റെ അടുക്കല്‍ ഇരുന്നു. എനിക്ക് ഉറങ്ങാനോ ഒന്നും ചോദിക്കാ‍നോ ആയില്ല . ഒടുവില്‍ അവള്‍ തന്നെ ചോദിച്ചു എന്താ കുട്ടീ ഉറങ്ങാത്തേ? ഒന്നും ഞാന്‍ പറഞ്ഞില്ല പിന്നെ എല്ലാ രാത്രിയും അതു തുടര്‍ന്നു .. അവളോട് ഒടുവില്‍ ചോദിച്ചു നീ എവിടാ ഇറങ്ങി പോണെ ആദ്യം ഒന്നും അവള്‍ ഒരു മറുപടി തന്നില്ല. പിന്നെ പയ്യെ എന്തോ പറഞ്ഞു ..എന്നിട്ട് ചിരിച്ചു കൊണ്ടവള്‍ കിടന്നു ..ഒന്നും പറയാനില്ലാതെ അവളെ നോക്കി -- ‌‌‌‌‌‌‌‌-----------------------

2008 ഒക്‌ടോബർ 18, ശനിയാഴ്‌ച

മനുഷ്യദൈവം

ഏല്ലാ‍വരും പോസ്റ്റുകള്‍ എഴുതുന്നു, പോസ്റ്റ് ചെയ്യുന്നു, കമന്റു ചെയ്യുന്നു, അങ്ങനെ മൊത്തം ബ്ലോഗില്‍ സജീവമാ‍യി നിലനില്‍ക്കുന്നു.

എങ്കില്‍ എനിക്കും എന്തുകൊണ്ട് സജീവമായിക്കൂടാ? ആവണം. നിറയെ പോസ്റ്റുകള്‍ എഴുതി പോസ്റ്റ് ചെയ്യണമെന്നുള്ള അത്യാ‍ഗ്രഹം എന്റെ ഉള്ളില്‍ ഉണ്ടെങ്കിലും, എന്തെഴുതണം, എങ്ങിനെ എഴുതണം എന്നെനിക്കറിയാന്‍ പാടില്ല. ആയതിനാ‍ല്‍ തന്നെ ആ അത്യാഗ്രഹം അസാധുവായി.

കവിത എഴുതാമെന്ന് വച്ചാല്‍ ഒരു കവിയാകണം അതിനൊത്തിരി പ്രയാസങ്ങളുണ്ട്.
കഥ എഴുതാമെന്ന് വച്ചാല്‍, ഭാ‍ഷ വേണം, ചിന്ത വേണം, ഭാ‍വന്‍ വേണം എന്റേലാണെന്ന് വച്ചാ‍ല്‍ ഇതൊന്നുമില്ല.
എന്തെങ്കിലും വരച്ച് പോസ്റ്റ് ചെയ്യാ‍മെന്ന് വച്ചാല്‍ വരക്കാനറിയണം.
പാചകകുറിപ്പുകള്‍ പോസ്റ്റ് ചെയ്യാമെന്ന് വച്ചാല്‍ പാചകം അറിയണം.

ചുരുക്കം പറഞ്ഞാ‍ല്‍ എനിക്കൊന്നും അറിയില്ല. അപ്പോ ഞാനെന്ത് ചെയ്യും?

യുറേക്കാ, യുറേക്കാ.

ഞാ‍ന്‍ സ്വാമിനിയാ‍കാം. യെസ് ഇ മീന്‍ ഇറ്റ്.

മനുഷ്യ ദൈവമാകാമെന്ന്.

ഭക്തജനങ്ങള്‍ ഓരോരുത്തരായി വന്നോളൂ ദര്‍ശന സൌഭാഗ്യത്തിന്റെ നാളുകളാകട്ടെ ഇനിമുതല്‍.

2008 ഒക്‌ടോബർ 12, ഞായറാഴ്‌ച

ചിത്രകാരനന്റെ അല്‍ഫോന്‍സാചേച്ചി

ചിത്രകാരനന്റെ അല്‍ഫോന്‍സാചേച്ചി
ഞാന്‍ പറഞ്ഞല്ലൊ ഭ്രാന്തു പിടിച്ച വായന തുടരുന്നു അതിനിടക്കാണു റ്റി വിയില്‍ സിസ്റ്റര്‍ അല്‍ഫോന്‍സ വിശുദ്ധപദവിയിലേയ്‌ക്ക്‌ ഉയര്‍ത്തപ്പെട്ടു എന്ന പരിപാടി..അതു കണ്ടൂ

വത്തിക്കാന്‍ സിറ്റി: സിസ്റ്റര്‍ അല്‍ഫോന്‍സ ഇനി സാര്‍വത്രിക കത്തോലിക്കാസഭയ്‌ക്ക്‌ സ്വന്തം. ഭാരതസഭയുടെ അഭിമാനമായ സിസ്റ്റര്‍ അല്‍ഫോന്‍സ വിശുദ്ധപദവിയിലേയ്‌ക്ക്‌ ഉയര്‍ത്തപ്പെട്ടു. റോമിലെ സെന്റ്‌ പീറ്റേഴ്‌സ്‌ ചത്വരത്തില്‍നടന്ന ദിവ്യബലി മദ്ധ്യേ ബനഡിക്ട്‌ പതിനാറാമന്‍ മാര്‍പാപ്പയാണ്‌ അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചത്‌. ഭാരത കത്തോലിക്കാസഭയ്‌ക്ക്‌ രണ്ടായിരംവര്‍ഷത്തെ സുവര്‍ണ ചരിത്രത്തിലെ പുണ്യമുഹൂര്‍ത്തം. ഞായറാഴ്‌ച പകല്‍ വത്തിക്കാന്‍ സമയം 10.30 നാണ്‌ (ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക്‌ 2 മണി) ഭാരതസഭ കാത്തിരുന്ന ചരിത്ര പ്രഖ്യാപനമുണ്ടായത്‌.

മലയാളികളടക്കം മൂന്നരലക്ഷത്തോളം വിശ്വാസികള്‍ ആഹ്ല്‌ളാദാരവങ്ങളോടെയാണ്‌ പ്രഖ്യാപനം ഏറ്റുവാങ്ങിയത്‌. നാമകരണനടപടി വത്തിക്കാനില്‍ ആരംഭിച്ച അതേ സമയം കേരളത്തിലെ എല്ലാ കത്തോലിക്കാ ദേവാലയങ്ങളിലും പള്ളിമണികള്‍ മുഴങ്ങി. അല്‍ഫോന്‍സാമ്മയുടെ ജന്മനാടായ കുടമാളൂരും കബറിടം സ്ഥിതിചെയ്യുന്ന ഭരണങ്ങാനത്തും പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടന്നു.

അല്‍ഫോന്‍സാമ്മയ്‌ക്കൊപ്പം ഫാ. ഗറ്റാനോ എന്റിക്കോ, മദര്‍ മരിയ ബര്‍ണാദ, നാര്‍ച്ചിസ ഡി. ജീസസ്‌ മാര്‍ട്ടിലോ മോറാന്‍ എന്നിവരും വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടു. മൂന്നാമതായിട്ടാണ്‌ അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചത്‌. ***
ഈ പരിപാടികണ്ടിട്ട് ഒരു സമ്മിശ്ര വികാരത്തോടെ മറുമൊഴി തുറക്കുമ്പോള്‍

chithrakaranചിത്രകാരന്‍ ആത്മഗതം [ഉറക്കെ] പാവം നശ്രാണിചെക്കനെ പറ്റി പറഞ്ഞാലൊ, ക്രിസ്തൂവിന്റെ ആറാം തിരുമുറിവ് എന്ന് നാടകം കളിച്ചാലൊ, ചത്തുപോയ അല്‍ഫോണ്‍സ ചേച്ചി എന്ന് പറഞ്ഞാലൊ ക്രിസ്ത്യാനി വെളിച്ചപ്പാടു തുള്ളി വരില്ലാ . കാ‍രണം പാറമേല്‍ പണിതതാണ് ക്രിസ്ത്യാനിയുടെ വിശ്വാസം. ചിത്രകാരന് അല്‍ഫോന്‍‌സാമ്മയുടെ പേരില്‍ കൈയ്യടി .ഒന്നു ഞെളിയാന്‍ കിട്ടിയ അവസരം കളയണ്ടാ, പറയാന്‍ പല (പട്)ന്യായങ്ങളും കാണും ..

വ്യക്തിപരമായി ഞാന്‍ പറയുന്നു , ഒരു പക്ഷേ ഇതിലും വലിയാ സഹനങ്ങള്‍ നടത്തിയവരില്ലേ? തീര്‍ച്ചയായും ഉണ്ട്. പന്ത്രണ്ടും പതിനാലും മക്കളെ പെറ്റ് അത്ര വലിയ പണച്ചാക്കുകളല്ലാ, എന്നലും എല്ലാവര്‍ക്കും നല്ല വാക്കും സ്നേഹവും കൊടുത്ത് കുടുംബം നടത്തിയാ അമ്മമാര്‍, മുത്തശ്ശിമാര്‍ നഗ്നമായ ജീവിത പ്രശ്നങ്ങളുടെ മുഖം നേര്‍ക്കുനേര്‍‌ കണ്ടവര്‍ ജനനം മുതല്‍ മരണം വരെ ജീവിതം പടവെട്ടിയവര്‍ , സ്വന്തം ഭക്ഷണം പോലും മറ്റുള്ളവര്‍ക്ക് കൊടുത്ത് നനഞ്ഞതോര്‍‌ത്ത് വയറില്‍ ചുറ്റികെട്ടി വീടു നയിച്ചവര്‍, സംഘര്‍‌ഷത്തില്‍ പോലും മുഖം ഒന്നു ചുളിക്കാതെ ചെറുപുഞ്ചിരിയൊടെ ഭര്‍ത്താവിന്റെയും മക്കളുടെയും അമ്മായമ്മ അമ്മാനച്ഛന്‍ നാത്തൂന്മാര്‍ ജേഷ്ടാനുജന്മാര്‍‌ ഒക്കെവര്‍ക്കും വേണ്ടി ജീവിച്ചു,സ്വന്ത രോഗങ്ങള്‍ ശരീരാസ്വാസ്ത്യങ്ങള്‍ ഇവ ആരേയും അറിയിക്കാതെ മരിച്ചവര്‍‌ക്കല്ലെ ‘വിശുദ്ധ’ എന്നാ പേര്‍ കുറെ കൂടി ചേരുക? അവരുടെ അപദാനങ്ങള്‍ ആരോര്‍ക്കുന്നു.
ആ തുളസിതറയില്‍ ഒരു തിരി , ആ കുഴിമാടത്തില്‍ സകല മരിച്ചാത്മാക്കളുടേയും ഓര്‍മ്മദിവസം ഒരു ഒപ്പീസ് കിട്ടിയാലായി. ഇന്നും അവരുടെ ഒക്കെ നല്ല മനസിന്റെ അനുഗ്രഹമല്ലേ ചിത്രകാരാ ഈ കാണുന്ന വെട്ടം ? എന്നു ചോദിക്കാന്‍ തോന്നുന്നു.

ഒരു വാക്ക് ആരേലും പറഞ്ഞാല്‍ പത്രോസാകുന്നാ പാറമെല്‍ യേശു പണിത സഭ വീഴില്ലാ എന്ന ബോദ്ധ്യം ഉള്ളതിനാലാവാം ഇവിടെ വെട്ടും കുത്തും ജിഹാദും വരാത്തത് പിന്നെ എല്ലാം ഒരു ലാഘമവായാ നിലപാടോടെ കാണാന്‍ നശ്രാണിക്ക് കഴിയും

ഡച്ച് ആര്‍ട്ട് പ്രൊഫസര്[Gregorius Nekschot ]‍, ജിലന്‍ഡ്സ് പോസ്തേന്‍ എന്ന പത്രത്തിനു വേണ്ടി വരച്ചാ കാര്‍‌ട്ടൂണ്‍ രണ്ടു കൊല്ലം മുന്നെ വരുത്തിയ ഭൂകമ്പം മറന്നുകാണില്ലാല്ലോ ഭീഷണിയും മാപ്പൂ പറച്ചിലും എന്താരുനു കോലാഹലങ്ങള്‍
http://home.twcny.rr.com/dtz/extreme.htm

http://upload.wikimedia.org/wikipedia/en/7/75/Jyllands-Posten-pg3-article-in-Sept-30-2005-edition-of-KulturWeekend-entitled-Muhammeds-ansigt.png/250px-Jyllands-Posten-pg3-article-in-Sept-30-2005-edition-of-KulturWeekend-entitled-Muhammeds-ansigt.png
[Gregorius Nekschot is the pseudonym of a controversial Dutch cartoonist who mocks political ideas about Dutch multicultural society and the behaviour of people with rigid religious or ideological views. Muslims are frequently subject of his cartoons.]

ഇതു നോക്കു ബാക്കിയും ആയി പിന്നെ വരാം .
സസ്നേഹം എന്ന് സ്വന്തം മാളു



2008 ഒക്‌ടോബർ 11, ശനിയാഴ്‌ച

ഒന്നിനുമല്ലാതെ

ഡാ , ഞാന്‍ ഇന്നലെ രാത്രി ഒരേകടല്‍ കണ്ടു മമ്മൂട്ടിയുടെയും മീരാജാസമിന്റേയും പടം ചില ഭാഗങ്ങള്‍ രസമായി തോന്നി മമ്മൂട്ടീ 'ഹേ ഞാന്‍ ആ റ്റൈപ്പല്ലാ ' എന്നരീതിലുള്ള അഭിനയമല്ല കുറെ നീതി പുലര്‍ത്തി എനിക്കറിയാം മമ്മൂട്ടി പടമല്ലേ നീ പത്തു വട്ടം കണ്ടു കാണും എനിക്ക് ഇപ്പൊഴെ തരപ്പെട്ടുള്ളു ഇന്നലെ ബാന്ദ്രാ വരെ പോയി കുഞ്ഞമ്മയുടെ അവിടെ നിന്ന് സിഡി കിട്ടി , കണ്ട മൂച്ചിനു അതേ പറ്റി എഴുതി.****

എല്ലാവരും എന്നോട് ചോദിക്കാന്‍ മറന്നതാ "നിനക്ക് സുഖാണോന്ന് "
അതെ സമയം ഒരു മിനിറ്റാണേലും അതു ചോദിക്കാന്‍ നീ ഒരിക്കലും മറക്കുന്നില്ല.
അങ്ങനെയാ നീ. എന്നെ എത്ര മാത്രം കരുതുന്നു. പകരം വക്കാന്‍ ഒന്നും ഇല്ലാ
ഞാന്‍ ശനിയും ഞായറും നോക്കിയിരുന്നു..എവിടെയാ??****

ഡാ ഞാന്‍ ഇന്ന് ഓര്‍മ്മിക്കുകയാരുന്നു വന്ന് വന്ന് നിന്നെ പറ്റി ഓര്‍മ്മിക്കുമ്പോള്‍
നിന്റെ പേര് ഞാന്‍ ഓര്‍‌മ്മിക്കാറില്ല, നിന്റെ മുഖവും ,
എന്നെ പറ്റി ഞാന്‍ ഓര്‍‌മ്മിക്കുമ്പോള്‍ ഞാന്‍ എന്റെ പേരും എന്റെ മുഖവും ഞാന്‍ ഓര്‍ക്കണ്ടല്ലോ അതു പോലെ .
ഞാന്‍ പറയുന്നത് നിനക്കു മനസ്സിലാവും നിനക്കേ അതു മനസ്സിലാവൂ,
മനസ്സില്‍ ഒന്നും ഉദ്ദേശിക്കാ‍തെ ഒന്നും വിചാരിക്കാതെയുള്ള ഒരാത്മ ബന്ധം .
ആരോ പറഞ്ഞപോലെ ‘ഓര്‍മ്മയുടെ തീഷ്ണത കൂടി കൂടി വരുന്നേയുള്ളു, എത്രനാള്‍ കണ്ടില്ലങ്കിലും.
നിനക്കു മനസ്സിലാവുന്നു അല്ലെ?നിന്റെ തിരക്ക് അതെനിക്ക് അറിയാം. *****

എന്നും മനസ്സില്‍ ഒറ്റക്കാ ചിലരെ വല്ലാതെ സ്നേഹിച്ചു.
പക്ഷെ ഒരിക്കലും അവര്‍ അതറിഞ്ഞില്ല്ലാ
എന്റെ സ്നേഹം തിരിച്ചറിഞ്ഞില്ലാ അതില്‍ ആണും പെണ്ണും പെടും.
സത്യം പറ നിനക്ക് ഞാന്‍ ആരാ നീ എന്നില്‍ എന്താ കണ്ടതു?*****

ഞാന്‍ വായന വീണ്ടും തുടങ്ങി ... അപ്പോള്‍ പിന്നെ നിന്നോട് ഷെയര്‍ ചെയ്യാതെ വയ്യാ.
അതിനിടയ്ക് എഴുതാനുള്ള ഒരു പാഴ്‌ശ്രമവും അതിന്റെ മുന്നോട്ടുള്ള പോക്ക് ഒക്കെ കണ്ടു തന്നെ അറിയണം ..
ബ്ലൊഗില്‍ എഴുതുമ്പോള്‍ അപ്പപ്പോ തന്നെ പ്രതികരണം അറിയാം എന്ന ഒരു നല്ല കാര്യം ..
ഈ ആഴചാ കുറെ നല്ല പോസ്റ്റ്കള്‍ വന്നു .നീ വായിച്ചോ ? ഓ ഇപ്പൊ പറയും പഴേ പുലിയാന്ന് ..
അപ്പൊഴേ ഞാന്‍ വെറുതെ ഒന്നു തുടങ്ങുവാ,എന്താവുമെന്ന് കാണാം.:)

സസ്നേഹം എന്ന് സ്വന്തം മാളു