2009 ജൂലൈ 21, ചൊവ്വാഴ്ച

ഒരു വിലാപം.....

നമ്മുടെ നാട് നശിച്ചു നാരാണകല്ലായി!
ഇവിടെ നിന്നും നാട്ടില്‍ പോയി വന്ന സുഹൃത്തുക്കള്‍ കുറെ വിഡിയൊ ക്ലിപ്സ് മൊബിലില്‍ കൊണ്ടു വന്നു.



ഈശ്വരാ!!... നമ്മുടെ നാട്ടിലെ മൂത്രപുരയില്‍ വരെ ക്യാമറ വെച്ചു ഷൂട്ട് ചെയ്തിരിക്കുന്നു. നമ്മുടെ കോളേജില്‍ പഠികുന്ന പെണ്‍പിള്ളാര്‍ ഒക്കെ ഒരു വഴി ആയി.
നാണവും മാനവും ഒന്നും ഇല്ലാതെ എന്തു കൂള്‍ ആയിട്ടാണെന്നൊ ഈ വൃത്തികേടുകള്‍ ഷൂട്ട് ചെയ്യന്‍ പോസ് ചെയ്യുന്നതെന്നൊ..


ഞാന്‍ എല്ലാം കണ്ടു ഞെട്ടിപ്പോയി. ഭാര്യ ഭര്‍ത്താക്കന്മാര്‍ പോലും ഷൂട്ടിങ് തുടങ്ങിയിരിക്കുന്നു. ചുരുക്കം പറഞ്ഞാല്‍ നാട്ടില്‍ പോയല്‍ തന്നെ പര്‍ദ ഇട്ട് നടക്കുന്നതണു നല്ലത്. ഒപ്പം ട്രയല്‍ റൂമില്‍ പോയി വസ്‌ത്രം മാറുകയും അരുത്..... എല്ലാം പ്രശ്നം ആണ്... നാട്ടി ല്‍ പെണ്‍പിള്ളാരെ പഠിപ്പിക്കാന്‍ വയ്യാത്ത അവസ്ത.


ശരിക്കും അച്ഛന്‍ ഉറങ്ങാത്ത വീടു പോലെ ആയി ഓരൊ വീടും.



നമ്മുടെ നാടു ദൈവത്തിന്റെ സ്വന്തം നാടു തന്നെ.....
* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

അന്യ നാട്ടില്‍ കഴിയുമ്പോള്‍ മറുനാടന്‍ മലയാളിയുടെ മനസ്സില്‍ ഒരു സുന്ദര സ്വപ്നം ഉണ്ട്...
അതും താലോലിച്ചു ചെല്ലുമ്പോള്‍ ആണ് അറിയുന്നത്

ആ സ്വപ്നത്തിലെ ആ നാട് ഉള്ളു !!....


കേരളം എന്നേ മാറിപ്പോയി .. അത് വളരെ മെല്ലെ ആയിരുന്നു ..
ഓര്‍ക്കുന്നില്ലേ എഷ്യാഡിനു ശേഷം റ്റി വി വിപ്ലവം ..
അന്ന് എല്ലാ പരീക്ഷക്കുമൊരു ചോദ്യമായിരുന്നു
"ഇനിയുള്ള കാലത്ത്‌ ജനജീവിതത്തെ റ്റി വി എങ്ങനെ ബാധിക്കും?"

അതേ ലോകം ചുരുങ്ങുകയായിരുന്നു .. സയിപ്പിന്‍ കുഞ്ഞുങ്ങള്‍ ചെയ്യും പോലെ ഇഷ്ടമുള്ളത് മാത്രം ചെയ്ത് അതിനെ ആരും മാതാപിതാക്കളോ അദ്ധ്യാപകരോ പോലും ചോദ്യം ചെയ്യാതെ .... അതിലെ നന്മയോ തിന്മയോ നോക്കാതെ അനുകരിച്ച് ...... ഒരു ചൊല്ലുണ്ട് ......

"ഒരു ഗ്രാമം മൊത്തം വേണം ഒരു കുട്ടിയെ വളര്‍ത്തി നല്ലൊരു പൌരനാക്കാന്‍."എന്ന്‍.......

പണ്ട് ഒരു വഴിക്ക്‌ പോയാല്‍ "നീ എവിടെ പോണു കൊച്ചെ?"

സ്കൂളില് നിന്ന് വരും വഴി ഒരു കാഴ്ച നോക്കിനിന്നാല്‍

"കൊച്ചെ വേഗം വീട്ടില് പോ" എന്ന്‍ കാണുന്നവര്‍ പറയും.

കുട്ടികളെ നേര്‍വഴിക്ക്‌ നയിക്കുക മുതിര്‍ന്നവര്‍ എല്ലാവരും അവരവരുടെ ചുമതല ആയി കരുതി .

ഇന്ന്‍ ആ ഒരു തലമുറ നമുക്ക്‌ അന്യമായി എല്ലാവരും തന്നിലേക്ക്‌ ഒതുങ്ങിക്കൂടി.

ഭര്‍ത്താവും ഭാര്യയും തമ്മില്‍ ഉള്ള ശീത സമരങ്ങള്‍ മക്കളെ ശിക്ഷിക്കുന്നതിലും ശാസിക്കുന്നതിലും നിന്ന് പിന്നോട്ട് പോയി മക്കളുടെ പ്രിതി മാത്രം ആയി അവരുടെ താല്‍പ്പര്യം ..

അനന്തര ഫലമോ കയറു പൊട്ടിയ പട്ടം പോലെ ഒരു കൂട്ടം.... മൃഗങ്ങള്‍ പോലെ---

'തോന്നുന്നത് തോന്നുന്നിടത്ത്‌ വച്ച് ചെയ്യുക.' ..

പുരോഗമനം വേണം പക്ഷെ അത് എത്രത്തോളം? അതാണ് ഇന്ന്‍ അറിയാത്തത്‌ ...
ബര്‍ഗര്‍ പീസ്സ സംസ്കാരം, അല്‍പ വസ്ത്രം, പൊതുസ്ഥലത്ത് പരസ്യ ചുംബനം, ഇത്തിരി വെട്ടം കുറഞ്ഞാല്‍ പിന്നെ എന്തും ..

അത് പിന്നെ ഷുട്ട് ചെയ്ത് കാണുക കാണിക്കുക

ഇതിന് പുരോഗമനം എന്നോ അഥപതനം എന്നോ പേര്‍ ??

ജീവിത മു‌ല്യം എന്ന്‍ ഒന്ന് മനസ്സില്‍ സൂക്ഷിക്കുന്നവര്ക്ക് ദഹിക്കാന്‍ അല്പം ബുദ്ധിമുട്ട് തന്നെ ..

പിന്നെ പേരന്റിങ്ങിന്റെ ചുമതലയും തലവലിയും വേണ്ടാന്ന്‍ വയ്കുന്നവര്‍ക്ക് ഇതൊന്നും ബാധകമല്ല ..

പെണ്മക്കള്‍ മാത്രം സൂക്ഷിച്ചാല്
മതിയോ?

ഒരു മകനെ അതിലും വലിയ പ്രതീക്ഷയോടെ അല്ലെ വളര്‍ത്തുന്നത് ?

അവന്‍ കോപ്രായം കാട്ടിയാല്‍ അത് അതിലും വലിയ വേദന അല്ലെ?

ഇരുപത്‌ വര്‍ഷമെടുക്കും ഒരു ആണ്കുഞ്ഞിനെ പുരുഷനാക്കി എടുക്കാന്‍

20 മിനിട്ടിനുള്ളില്‍ അവനൊരു 'വിഢി' ആയാല്‍ അതില്‍ പരം

ഒരു ജീവിത പരാജയം മാതാ പിതാക്കള്‍ക്ക് വരാനുണ്ടോ?

ചിന്തിക്കാം.............

2008 ഡിസംബർ 21, ഞായറാഴ്‌ച

വീട്




വീട്
അതേ പടികൾ
പായൽ ഉള്ള പടികൾ
താഴെ ഇരുൾ മൂടിയ പാടം
അതേ പടികൾ
പായൽ ഉള്ള പടികൾ
താഴെ ഇരുൾ മൂടിയ പാടം
ഇരുട്ടിന്റെ ഗന്ധം അതു പോലെ തന്നെ
കഴിയുമ്പോൾ ഇരുട്ടിന്റെ ഗന്ധം മാറില്ലെ?
ഈ വർഷങ്ങളിൽ രാത്രികളുണ്ട്.
അവർ ഇവിടെ
തമ്പ് അടിച്ചിരിക്കുന്നു
രാത്രിക്കുഞ്ഞുങ്ങൾ സൊറ പറഞ്ഞിരിക്കുന്നു
നീ ഇനിയും വരില്ലെന്ന് അവർ പറയുന്നു
ഇരുട്ടിട്ടിനെ കീറി മുറിച്ച് വരാൻ
അവനു കഴിയും
പുഴയുടെ പാലത്തിന്റെ പട്ടിക മൂന്നെണ്ണം പോയി
വഴികൾ മാറ്റി വെട്ടി, ഇനി വഴിയറിയാതെ?
കൈത്തോട് വഴിമാറിയിട്ടാ ഒഴുകുന്നത്
പുഴയും തോടും കടക്കാതെ വരാൻ നിനക്ക്
കഴിയുമെന്നത് ഞാൻ മറന്നു.

2008 ഡിസംബർ 1, തിങ്കളാഴ്‌ച

“അമ്മ ...........”

കുട്ടി നിര്‍ത്തില്ലാതെ കരയുകയാണ്,അശ്രീകരം ..
അവള്‍ പിറുപിറുത്തു, കുട്ടി മുലപ്പാലല്ലാതെ മറ്റോന്നും കഴിക്കില്ലാ 9 മാസം കഴിഞ്ഞു ഇനിയും മുലകുടിപ്പിക്കുക എന്ന് വച്ചാല്‍ കുറച്ച് കരയും പിന്നെ താനേ കിട്ടുന്നത് കഴിച്ചു കൊള്ളും മുല്ലപൂവ് അതൊ പിച്ചിയൊ വച്ചു കെട്ടിയാല്‍ പാല്‍ വറ്റിക്കൊള്ളും ആരോ പറഞ്ഞത് ഓര്‍ത്തു...

കുട്ടി വീണ്ടും കരയുന്നു.. ജാനുവിനോട് കയര്‍ത്തു
കൊണ്ടു പോ അസത്തിനേ അപ്പുറത്തെങ്ങാനും ഞാന്‍ ഉറങ്ങട്ടെ....
ജാനു കുട്ടിയെ ഉച്ചവെയില്‍ ചായുന്ന പിന്നാമ്പുറത്ത് കൊണ്ടു പോയി തോളില്‍ ഇട്ട് കൊണ്ടു നടന്നു കരച്ചില്‍ കുറഞ്ഞു..ഓലമെടയുന്ന കാര്‍ത്യാനി തള്ള ചോദിച്ചു
“എന്തേ കുട്ടിക്ക് കാലത്തു മുതല്‍ കരച്ചിലാണല്ലൊ മറ്റതു കുട്ടിയീ വീട്ടിലുണ്ടന്നറിയില്ലാ എന്തു പറ്റീ?”
ജാനു സ്വരം താഴ്തിപറഞ്ഞു “കുട്ടിക്ക് പൈക്കിണ്, ഇന്നു മൊല കൊടുത്തിട്ടില്ല്യ”
“അയ്യൊ എന്താ ആയമ്മയ്ക്ക് മേലായ്‌ക വല്ലതും?”
“ഒന്നുല്ല്യാ ഇനി മൊതല്‍ മൊലകൊടുക്കുന്നില്ല്യാന്ന് ..കുട്ടിയാണെ വാശീലും.”
കാര്‍‌ത്യാനിതള്ള അന്തം വിട്ട് നോക്കിയിരുന്നു... അപ്പൊഴേയ്ക്ക് ശാരദേടത്തി എത്തി.
ആട്ടിന് ‍പാല്‍ കുപ്പീലാക്കി കുട്ടിയെ ജാനുന്റെ കയ്യീന്ന് വങ്ങി കുപ്പി കുട്ടിയുടെ വായില്‍ വച്ചു,
റബര്‍‌ നിപ്പിള്‍ കുട്ടി വീണ്ടും കരഞ്ഞു അപ്പോള്‍ വായില്‍ ഇറ്റു വീണ പാല്‍ നുണഞ്ഞു
പിന്നെ പാല്‍ കുടിച്ചു.
“അയ്യോ പാവം അതിന് വിശന്നു പതം വന്നു.” ജാനു പറഞ്ഞു.
“നീ പോയി ചോറുണ്ടിട്ട് വാ അതു വരെ ഞാന്‍ കുട്ടിയെ നോക്കി കൊള്ളാം.”
പാല്‍ കുടിച്ചു കോണ്ട് തന്നെ കുട്ടി ഉറങ്ങി......
കുട്ടിയെ എടുത്ത് ശാരദേടത്തിയും അകത്തളത്തിലേയ്ക്ക് പോയി...
കാര്‍ത്യാനിതള്ള പിറുപിറുത്തു “ഇവറ്റകളെന്തിനാ പെറുന്നെ?”.....................

കാലം നിങ്ങി കുട്ടിക്ക് ആട്ടിന്‍ കുട്ടിയുടെ സ്വഭാവം നിലത്ത് നില്‍ക്കില്ലാ ഓട്ടവും ചാട്ടവും ,
കാണുന്നിടത്ത് ഒക്കെ വലിഞ്ഞു കയ്യറും വീഴുകയും ചെയ്യും അതുകാണുമ്പോള്‍ ആയമ്മ വിളിച്ചു കൂവും
“അശ്രീകരം! നാശത്തിനു നിലത്ത് അടങ്ങിനില്ക്കരുതോ?”
ബാക്കി പിന്നെ ജാനുവിനാണു കിട്ടുക...
"അല്ല നിന്നെ ഇവിടെ തീറ്റയും തന്നിട്ടിരിക്കുന്നതെന്തിനാ?
നിനക്ക് എന്തായിത്ര മല മറിക്കുന്ന പണി. കുട്ടിയേ നോക്കികൂടെ?"
ആയമ്മ ഭത്സനം തുടങ്ങിയാല്‍ അതൊരു വെള്ളപ്പാച്ചിലാണ്‌.

ജാനുവിനെ കുട്ടിയ്ക്ക് ജീവനാണ്. വൈകിട്ട് ജോലി നിര്‍ത്തി വീട്ടിലേയ്ക്ക് തിരിയ്ക്ക്മ്പോള്‍ കുട്ടി കരച്ചിലാണ് ,
കുട്ടി കാണാതെ വേണം അവിടെ നിന്ന് പോരാന്‍,അപ്പൊഴേയ്ക്ക് ശാരദേടത്തി പണികളൊക്കെ ഒതുക്കി എത്തീട്ടുണ്ടാവും ...
പിന്നെ ആട്ടിന്‍ പാലുകൊടുത്ത്‌ കുട്ടിയെ താരാട്ട് പാ‍ടി ശാരദേടത്തി ഉറക്കിട്ട് എല്ലാവര്‍ക്കും അത്താഴം വിളമ്പി പാത്രം മോറി കുട്ടിയുടെ മുറിയില്‍ കിടക്കാനെത്തും ഇടയ്ക്ക് ഒന്നോ രണ്ടൊ വട്ടം കുട്ടി ഉണരും,
അപ്പൊ കുപ്പി പാലോ വെള്ളമോ കുടിക്കും വീണ്ടും ഉറങ്ങും .

ആയമ്മ പകല്‍ വായനയാവും മിക്കപ്പൊഴും അമ്മ കുട്ടിയെ നോക്കാറീല്ലാ ..
“ഇത്രയും പഠിച്ചിട്ട് ഞാന്‍ ഈ വീട്ടില്‍ ചടഞ്ഞിരിക്കണോ?
ചട്ടി മെഴക്കാനല്ലാ ഞാനീ പഠിപ്പ് പഠിച്ചത് ”.. ....
രാത്രികളില്‍ മതില്‍ തുളച്ച് ശബ്ദം ഉയരുന്നത് ശാരദേടത്തി കേള്‍ക്കുന്നത് പതിവായി .

പിന്നെ പെട്ടന്ന് ഒരു ദിവസം ആയമ്മ ഉത്സാഹവദിയായി അന്ന് എല്ലായിടവും
ഓടിചാടി നടന്നു ആരേയും വഴക്ക് പറഞ്ഞില്ലാ...
വൈകിട്ട് അറിഞ്ഞു ആയമ്മയ്ക്ക് ഉദ്യോഗം കിട്ടീരിക്കുന്നു പട്ടണത്തിലേ കോളജില്‍ ...
മുപ്പത്തഞ്ചു കിലൊമീറ്റര്‍ കാ‍റില്‍ പോയി വരും ...
പണിക്കാരോക്കെ ഒന്നു നീട്ടി ശ്വാസം വിട്ടു...
ശാരദേടത്തി നാലു മണിക്കുണര്‍ന്നു പ്രാതലും ഉച്ചയൂണും തയ്യറാക്കി പകല്‍ തെല്ല് ആശ്വാസമായി .....

ദിവസങ്ങള്‍ നീങ്ങി ഉദ്യോഗസ്ഥ പെട്ടന്ന് വീണ്ടും രാത്രിയുടെ അന്ത്യ യാമങ്ങളില്‍ ഒച്ചയിട്ടു തുടങ്ങി..
ജോലിയെ ബാധിക്കും , പിന്നെ എന്റെ ആരോഗ്യം .


പിന്നെ പെട്ടന്ന് അറിഞ്ഞു ആയമ്മ പട്ടണത്തിലെ ആസ്പത്രിയിലാ
രണ്ടാമതെ ഒരു കുട്ടി അതിപ്പൊ വേണ്ടാത്രേ ...........................................

2008 നവംബർ 22, ശനിയാഴ്‌ച

ഒരു കാര്യം കേള്‍ക്കണോ?


അവര്‍ ഈ പുതിയ ഹൌസിങ്ങ് കോളണിയില്‍ വന്നിട്ട് ഒരു വര്‍ഷം തികയുന്നില്ല ...

വളരെ നല്ല ആള്‍ക്കാര്‍ എല്ലാവര്‍ക്കും ഇഷ്ടമായി.. അഞ്ചുവയസ്സുള്ള ഒരു

മകള്‍ രണ്ടാള്‍ക്കും ജോലി..

ഏതോ ഗെറ്റുഗതറിനു ശേഷം തിരികെ വരുമ്പോള്‍ മീര പറഞ്ഞു,

ബീന ഇതിനു മുന്നേ കുടുംബത്തായിരുന്നു താമസം.

അവിടെ ഒട്ടും ഫ്രീഡം ഇല്ലായിരുന്നു ..

അല്ലങ്കിലും ഇന്‍‌ ‍ലോസൊക്കെ കൂടെ ആവുമ്പൊ അതിന്റെതായ ഡിഫികള്‍ട്ട്റ്റി,...

"ഓ! യേസ് യേസ്“ , ഡ്രൈവ് ചെയ്യുന്നിതിനിടയില്‍ ഞാന്‍ മൂളി..

"ബൈ ദ വേ ആരാ ബീന?"

"ഹോ എന്റെ ഹരീ എത്ര വട്ടം പറയണം?

ആ പുതിയ ഫാമിലി തങ്കത്തിന്റെ നേബര്‍ .."

ശ്രീമതിക്ക് സുഖിച്ചില്ല ഇനി അടുത്ത ഏതേലും ഇവന്റ്

കിട്ടും വരെ ഇന്നത്തെ പൊട്ടും പൊടിയും കേട്ടൂ കൊണ്ടേ ഇരിക്കാം ...

"ഓ മനസിലായി ആ രവീന്ദ്രന്റെ വൈഫ്..."

"ഉം അതു തന്നെ.. ഹൌസിങ്ങ് ലോണ്‍ എല്‍ ഐ സി നിന്ന് എടുത്താണത്രേ വീട്

തീര്‍ത്തത് ..പിന്നെ ബീനയുടെ ബ്രദറ് സ്റ്റേറ്റ്‌സിലാ പുള്ളി കുറെ ഹെല്‍പ്പ് ചെയ്തു.

പിന്നെ കേട്ടോ ഹരീ, ബീന പറയുവാരുന്നു ഈ ഏഴു കൊല്ലത്തിനിടക്ക് ഇപ്പൊഴാ ലൈഫ്

ഒന്ന് റിലാക്സ് ആയതന്ന്.."

"അതെന്താ? "

"ഇപ്പോ അവരു മാത്രമല്ലെയുള്ളു , പിന്നെ രവി ഒത്തിരി അട്‌ജസ്റ്റ് ചെയ്യും,

ഇപ്പോള്‍ വീട്ടീല്‍ ബീനയ്ക്ക് പാര്‍‌ട്ട് റ്റൈം സെര്‍വെന്റ് ഉണ്ടല്ലോ ...

ക്ലീനിങ്ങ് വാഷിങ്ങ് ഒക്കെ അവര്‍ ചെയ്യും , തങ്കത്തിന്റെ സെര്‍വന്റ് തന്നെയാ."

"ഹരീ പിന്നെ ഒരു കാര്യം കേള്‍ക്കണോ?"

ഒരു മെഗാ സീരിയലിനുള്ള മാറ്റര്‍‌ ഒറ്റദിവസം കൊണ്ട് കിട്ടിയ കോളുണ്ട് ......

"അതേ, തങ്കം പറഞ്ഞതാ കേട്ടോ. തങ്കത്തിന് ബീനയുടെ കയ്യില്‍ നിന്ന്

സി ഡി കിട്ടാറുണ്ടത്രെ.

അവിടെ തറവാട്ടില്‍ വച്ച് കോമണ്‍ റ്റിവിയല്ലേ ?

ഇപ്പൊ രവി മിക്ക ദിവസവും കൊണ്ട് വരുമത്രേ!”

വണ്ടി സിഗ്നലില്‍ ചവുട്ടി നിര്‍ത്തിയപ്പോള്‍ ഞാന്‍ അവളെ ഒന്നു നോക്കി......

2008 നവംബർ 19, ബുധനാഴ്‌ച

കോഴിക്കണ്ണുകൾ




അവൾ വന്നു
അവൾ മാത്രമല്ല!!
പിന്നെ?
അവനായിരുന്നോ അതു?

ആയിരിക്കാം.
അതു അവൾക്കല്ലെ അറിയൂ

അതു അവൾക്കു മാത്രമെ അറിയൂ എന്നു

ങ്ങനെ തറപ്പിച്ചു പറയാം കഴിയും ?

അവൾ പറയുന്നതാരാണോ

അവനാണു അവൻ

അപ്പോൾ അവളോ?

അവൾ എന്നൊ ഇല്ലാതായില്ലെ?

അപ്പോൾ വന്നത് അവളും അവനും

അല്ല എന്നാണോ?

ഏയ് മിസ് /മിസ്റ്റർ..

നിങ്ങൾക്ക് ഞാൻ പറയുന്നത് മനസ്സിലാകുന്നില്ലേ?

മിസ്റ്റർ : ഇല്ല...ഞാൻ അവളെ മാത്രം ശ്രദ്ധിച്ചിരിക്കുകയായിരുന്നു

മിസ്: സോറി ..ഞാൻ അവനെ നോക്കി നിൽക്കുകയായിരുന്നു.


2008 നവംബർ 18, ചൊവ്വാഴ്ച

നീ എവിടെ.............?


അവര്‍ പ്രായവും അവസ്ഥയും
പിന്നില്‍‍ ഉപേക്ഷിച്ചൊരു
ദേശാടനത്തില്‍ ആയിരുന്നു…………
പീലി വിടര്‍ത്തി ആടുന്ന മയിലുകളെ കണ്ട് ……….
ഇണചേരുന്ന സര്‍പ്പങ്ങളുടെ ചൂടറിഞ്ഞ്…………
ആനകളായ് മദിച്ചു നടന്ന
ശിവനേയും പര്‍വതിയേയും കണ്ട്
കാതില്‍ പറഞ്ഞു ഞങ്ങളെ കിളികളാക്കി
ആ മാനത്തേക്കു പറത്തി വിടൂ എന്ന്.

നീ ഏതു വാല്‍മീകത്തില്‍ നിന്ന്
ചിതല്‍ പുറ്റു മൂടിയ
കുന്നിന്‍ നെറുകയില്‍ നിന്ന്
പുറ്റു പൊളിച്ചു ജഡയറുത്ത്
താഴ്വാരങ്ങളിലെ പുല്‍മ്മേടുകളിലേക്ക്….
നിന്റെ പടം പൊഴിച്ചു ഇറങ്ങി വന്നു…………

അവസ്സാനം എവിടേക്കാണു
നീ മറഞ്ഞു പോയത് ………..?
തക്ഷകന്‍ എന്നു കരുതി നിന്നെ
ആരെങ്കിലും തച്ചൂ കൊന്നുവൊ………?
അതൊ ഏതെങ്കിലും കാട്ടാളന്‍
അമ്പെയ്തു കൊന്നോ………. ?


‘എന്റെ പൊന്നു കണ്മണിയെ’.....
അവന്‍ വിലപിച്ചു കൊണ്ടേയിരുന്നു

2008 നവംബർ 6, വ്യാഴാഴ്‌ച

തീപ്പൊരിയായെന്നുള്ളില്‍

നിന്നെ സ്നേഹിച്ചാ‌രൊടൊക്കെയൊ
അതൊയീലോകത്തോടൊ
ഞാനെന്‍ വാശി തീര്‍ക്കുന്നുവോ.
ഇത്രനാളുമെന്നെ ഒറ്റക്കാക്കി
തള്ളിപറഞ്ഞയീലോകത്തിന്
കാട്ടികൊടുക്കാനെന്റെയുള്ളില്‍
തുടിക്കുന്നൊരു മനസ്സുണ്ടെന്ന്
അല്ലങ്കിലാരുമറിയണ്ടെന്റെയുള്ളം
നിന്നൊടുള്ളെന്‍ സ്നേഹത്തിനാഴം
നീ പോലുമറിയരുതിപ്പോള്‍
നിന്‍രൂപത്തെയല്ല
ഞാന്‍ സ്നേഹിപ്പതെന്നാല്‍
നീയൊരു തീപ്പൊരിയായെനുള്ളിന്റെ‌-
യുള്ളില്‍ കത്തിപടരുകയാണിന്ന്
ഇത്രനാളുമെന്‍‌ മനസ്സില്‍
മഞ്ഞുമലപോലെകെട്ടിക്കിടന്നോരാ
സ്നേഹമിന്നുരുകിയൊഴുകുകയാണോ?
അതെന്താണെന്നെനിക്ക് തന്നെയറിയില്ലാ
സ്നേഹമായിരിക്കുമോയെനിക്ക്
നിന്നോടുള്ള അഗാധമാംസ്നേഹം!