ഡാ , ഞാന്‍ ഇന്നലെ രാത്രി ഒരേകടല്‍ കണ്ടു മമ്മൂട്ടിയുടെയും മീരാജാസമിന്റേയും പടം ചില ഭാഗങ്ങള്‍ രസമായി തോന്നി മമ്മൂട്ടീ 'ഹേ ഞാന്‍ ആ റ്റൈപ്പല്ലാ ' എന്നരീതിലുള്ള അഭിനയമല്ല കുറെ നീതി പുലര്‍ത്തി എനിക്കറിയാം മമ്മൂട്ടി പടമല്ലേ നീ പത്തു വട്ടം കണ്ടു കാണും എനിക്ക് ഇപ്പൊഴെ തരപ്പെട്ടുള്ളു ഇന്നലെ ബാന്ദ്രാ വരെ പോയി കുഞ്ഞമ്മയുടെ അവിടെ നിന്ന് സിഡി കിട്ടി , കണ്ട മൂച്ചിനു അതേ പറ്റി എഴുതി.****
എല്ലാവരും എന്നോട് ചോദിക്കാന്‍ മറന്നതാ "നിനക്ക് സുഖാണോന്ന് "
അതെ സമയം ഒരു മിനിറ്റാണേലും അതു ചോദിക്കാന്‍ നീ ഒരിക്കലും മറക്കുന്നില്ല.
അങ്ങനെയാ നീ. എന്നെ എത്ര മാത്രം കരുതുന്നു. പകരം വക്കാന്‍ ഒന്നും ഇല്ലാ
ഞാന്‍ ശനിയും ഞായറും നോക്കിയിരുന്നു..എവിടെയാ??****
ഡാ ഞാന്‍ ഇന്ന് ഓര്മ്മിക്കുകയാരുന്നു വന്ന് വന്ന് നിന്നെ പറ്റി ഓര്‍മ്മിക്കുമ്പോള്‍
നിന്റെ പേര് ഞാന്‍ ഓര്‍മ്മിക്കാറില്ല, നിന്റെ മുഖവും ,
എന്നെ പറ്റി ഞാന്‍ ഓര്‍മ്മിക്കുമ്പോള്‍ ഞാന്‍ എന്റെ പേരും എന്റെ മുഖവും ഞാന്‍ ഓര്‍ക്കണ്ടല്ലോ അതു പോലെ .
ഞാന്‍ പറയുന്നത് നിനക്കു മനസ്സിലാവും നിനക്കേ അതു മനസ്സിലാവൂ,
മനസ്സില്‍ ഒന്നും ഉദ്ദേശിക്കാതെ ഒന്നും വിചാരിക്കാതെയുള്ള ഒരാത്മ ബന്ധം .
ആരോ പറഞ്ഞപോലെ ‘ഓര്‍മ്മയുടെ തീഷ്ണത കൂടി കൂടി വരുന്നേയുള്ളു, എത്രനാള്‍ കണ്ടില്ലങ്കിലും.
നിനക്കു മനസ്സിലാവുന്നു അല്ലെ?നിന്റെ തിരക്ക് അതെനിക്ക് അറിയാം. *****
എന്നും മനസ്സില്‍ ഒറ്റക്കാ ചിലരെ വല്ലാതെ സ്നേഹിച്ചു.
പക്ഷെ ഒരിക്കലും അവര്‍ അതറിഞ്ഞില്ല്ലാ
എന്റെ സ്നേഹം തിരിച്ചറിഞ്ഞില്ലാ അതില്‍ ആണും പെണ്ണും പെടും.
സത്യം പറ നിനക്ക് ഞാന്‍ ആരാ നീ എന്നില്‍ എന്താ കണ്ടതു?*****
ഞാന്‍ വായന വീണ്ടും തുടങ്ങി ... അപ്പോള്‍ പിന്നെ നിന്നോട് ഷെയര്‍ ചെയ്യാതെ വയ്യാ.
അതിനിടയ്ക് എഴുതാനുള്ള ഒരു പാഴ്ശ്രമവും അതിന്റെ മുന്നോട്ടുള്ള പോക്ക് ഒക്കെ കണ്ടു തന്നെ അറിയണം ..
ബ്ലൊഗില്‍ എഴുതുമ്പോള്‍ അപ്പപ്പോ തന്നെ പ്രതികരണം അറിയാം എന്ന ഒരു നല്ല കാര്യം ..
ഈ ആഴചാ കുറെ നല്ല പോസ്റ്റ്കള് വന്നു .നീ വായിച്ചോ ? ഓ ഇപ്പൊ പറയും പഴേ പുലിയാന്ന് ..
അപ്പൊഴേ ഞാന്‍ വെറുതെ ഒന്നു തുടങ്ങുവാ,എന്താവുമെന്ന് കാണാം.:)
സസ്നേഹം എന്ന് സ്വന്തം മാളു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
7 അഭിപ്രായങ്ങൾ:
സ്വാഗതം
ആശംസകള്‍
( ഇതൊക്കെയല്ലേ ഫ്രീയായി പറയാന്‍ പറ്റൂ.. )
ഒരു പുലിയുടെ മണം അടിക്കുന്നുണ്ട് : )
മാളൂ,
സുസ്വാഗതം. നല്ലൊരു ഭാവി ആശംസിക്കുന്നു. നന്നായി എഴുതുക. ഇനിയും വരാം.
ആശംസകളോടെ...
ഈ ബൂലോഗത്തേക്ക് സ്വാഗതം. ഇവിടെ ഇനിയും കാണണം. ആശംസകൾ!!!
ബഷീര്‍, ആശംസകള്‍ക്ക് നന്ദി. :)
ശ്ശോ ഞാന്‍ ഒരു പാവം.
പോങ്ങുമൂടന് വന്നതിനും ആനുഗ്രഹാശിസുകള്ക്കും വളരെ നന്ദി .
നരിക്കുന്നന്‍ സ്വാഗതത്തിനു വളരെ നന്ദി.
ഇവിടെ എത്തികണ്ടതില് സന്തോഷം
തീവണ്ടി കടന്നു പോകുന്ന പാലങ്ങല്ക്കരികെ
കൊടിവീഷി നില്‍ക്കുന്നവനെ ആരും ഓര്‍ക്കാറില്ല...
സഞ്ഞാരത്തിന് സിഗ്നല്‍ നല്കുന്നവന്..
യാതകളുടെ വഴികാട്ടി...
അവനിലൂടെ എത്രയോ പേര് എവിടെക്കെല്ലാമോ...
അവനെ മറന്നു ചില്വാനവുമായ്
ആരാധനാലയങ്ങളിലേക്ക്...
ചത്ത് പോയവാണോ
ഈശ്വരനോ പണമെന്തിനു
maluppenne swagatham
മാളുവെ സ്വാഗതം..
എന്ന് വേറൊരു മാളു..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ