ചിത്രകാരനന്റെ അല്‍ഫോന്‍സാചേച്ചി
ഞാന്‍ പറഞ്ഞല്ലൊ ഭ്രാന്തു പിടിച്ച വായന തുടരുന്നു അതിനിടക്കാണു റ്റി വിയില്‍ സിസ്റ്റര്‍ അല്‍ഫോന്‍സ വിശുദ്ധപദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ടു എന്ന പരിപാടി..അതു കണ്ടൂ
വത്തിക്കാന്‍ സിറ്റി: സിസ്റ്റര്‍ അല്‍ഫോന്‍സ ഇനി സാര്‍വത്രിക കത്തോലിക്കാസഭയ്ക്ക് സ്വന്തം. ഭാരതസഭയുടെ അഭിമാനമായ സിസ്റ്റര്‍ അല്‍ഫോന്‍സ വിശുദ്ധപദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ടു. റോമിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍നടന്ന ദിവ്യബലി മദ്ധ്യേ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയാണ് അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചത്. ഭാരത കത്തോലിക്കാസഭയ്ക്ക് രണ്ടായിരംവര്‍ഷത്തെ സുവര്‍ണ ചരിത്രത്തിലെ പുണ്യമുഹൂര്‍ത്തം. ഞായറാഴ്ച പകല്‍ വത്തിക്കാന്‍ സമയം 10.30 നാണ് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2 മണി) ഭാരതസഭ കാത്തിരുന്ന ചരിത്ര പ്രഖ്യാപനമുണ്ടായത്.
മലയാളികളടക്കം മൂന്നരലക്ഷത്തോളം വിശ്വാസികള്‍ ആഹ്ല്ളാദാരവങ്ങളോടെയാണ് പ്രഖ്യാപനം ഏറ്റുവാങ്ങിയത്. നാമകരണനടപടി വത്തിക്കാനില്‍ ആരംഭിച്ച അതേ സമയം കേരളത്തിലെ എല്ലാ കത്തോലിക്കാ ദേവാലയങ്ങളിലും പള്ളിമണികള്‍ മുഴങ്ങി. അല്‍ഫോന്‍സാമ്മയുടെ ജന്മനാടായ കുടമാളൂരും കബറിടം സ്ഥിതിചെയ്യുന്ന ഭരണങ്ങാനത്തും പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടന്നു.
അല്‍ഫോന്‍സാമ്മയ്ക്കൊപ്പം ഫാ. ഗറ്റാനോ എന്റിക്കോ, മദര്‍ മരിയ ബര്‍ണാദ, നാര്‍ച്ചിസ ഡി. ജീസസ് മാര്‍ട്ടിലോ മോറാന്‍ എന്നിവരും വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടു. മൂന്നാമതായിട്ടാണ് അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചത്. ***
ഈ പരിപാടികണ്ടിട്ട് ഒരു സമ്മിശ്ര വികാരത്തോടെ മറുമൊഴി തുറക്കുമ്പോള്‍
chithrakaranചിത്രകാരന് ആത്മഗതം [ഉറക്കെ] പാവം നശ്രാണിചെക്കനെ പറ്റി പറഞ്ഞാലൊ, ക്രിസ്തൂവിന്റെ ആറാം തിരുമുറിവ് എന്ന് നാടകം കളിച്ചാലൊ, ചത്തുപോയ അല്‍ഫോണ്‍സ ചേച്ചി എന്ന് പറഞ്ഞാലൊ ക്രിസ്ത്യാനി വെളിച്ചപ്പാടു തുള്ളി വരില്ലാ . കാരണം പാറമേല്‍ പണിതതാണ് ക്രിസ്ത്യാനിയുടെ വിശ്വാസം. ചിത്രകാരന് അല്‍ഫോന്‍സാമ്മയുടെ പേരില്‍ കൈയ്യടി .ഒന്നു ഞെളിയാന്‍ കിട്ടിയ അവസരം കളയണ്ടാ, പറയാന്‍ പല (പട്)ന്യായങ്ങളും കാണും ..
വ്യക്തിപരമായി ഞാന്‍ പറയുന്നു , ഒരു പക്ഷേ ഇതിലും വലിയാ സഹനങ്ങള്‍ നടത്തിയവരില്ലേ? തീര്‍ച്ചയായും ഉണ്ട്. പന്ത്രണ്ടും പതിനാലും മക്കളെ പെറ്റ് അത്ര വലിയ പണച്ചാക്കുകളല്ലാ, എന്നലും എല്ലാവര്ക്കും നല്ല വാക്കും സ്നേഹവും കൊടുത്ത് കുടുംബം നടത്തിയാ അമ്മമാര്‍, മുത്തശ്ശിമാര്‍ നഗ്നമായ ജീവിത പ്രശ്നങ്ങളുടെ മുഖം നേര്‍ക്കുനേര്‍ കണ്ടവര്‍ ജനനം മുതല്‍ മരണം വരെ ജീവിതം പടവെട്ടിയവര്‍ , സ്വന്തം ഭക്ഷണം പോലും മറ്റുള്ളവര്‍ക്ക് കൊടുത്ത് നനഞ്ഞതോര്‍ത്ത് വയറില്‍ ചുറ്റികെട്ടി വീടു നയിച്ചവര്‍, സംഘര്‍ഷത്തില്‍ പോലും മുഖം ഒന്നു ചുളിക്കാതെ ചെറുപുഞ്ചിരിയൊടെ ഭര്‍ത്താവിന്റെയും മക്കളുടെയും അമ്മായമ്മ അമ്മാനച്ഛന് നാത്തൂന്മാര് ജേഷ്ടാനുജന്മാര് ഒക്കെവര്‍ക്കും വേണ്ടി ജീവിച്ചു,സ്വന്ത രോഗങ്ങള്‍ ശരീരാസ്വാസ്ത്യങ്ങള്‍ ഇവ ആരേയും അറിയിക്കാതെ മരിച്ചവര്‍ക്കല്ലെ ‘വിശുദ്ധ’ എന്നാ പേര് കുറെ കൂടി ചേരുക? അവരുടെ അപദാനങ്ങള്‍ ആരോര്‍ക്കുന്നു.
ആ തുളസിതറയില്‍ ഒരു തിരി , ആ കുഴിമാടത്തില്‍ സകല മരിച്ചാത്മാക്കളുടേയും ഓര്‍മ്മദിവസം ഒരു ഒപ്പീസ് കിട്ടിയാലായി. ഇന്നും അവരുടെ ഒക്കെ നല്ല മനസിന്റെ അനുഗ്രഹമല്ലേ ചിത്രകാരാ ഈ കാണുന്ന വെട്ടം ? എന്നു ചോദിക്കാന്‍ തോന്നുന്നു.
ഒരു വാക്ക് ആരേലും പറഞ്ഞാല്‍ പത്രോസാകുന്നാ പാറമെല്‍ യേശു പണിത സഭ വീഴില്ലാ എന്ന ബോദ്ധ്യം ഉള്ളതിനാലാവാം ഇവിടെ വെട്ടും കുത്തും ജിഹാദും വരാത്തത് പിന്നെ എല്ലാം ഒരു ലാഘമവായാ നിലപാടോടെ കാണാന്‍ നശ്രാണിക്ക് കഴിയും
ഡച്ച് ആര്‍ട്ട് പ്രൊഫസര്‍[Gregorius Nekschot ], ജിലന്‍ഡ്സ് പോസ്തേന്‍ എന്ന പത്രത്തിനു വേണ്ടി വരച്ചാ കാര്‍ട്ടൂണ്‍ രണ്ടു കൊല്ലം മുന്നെ വരുത്തിയ ഭൂകമ്പം മറന്നുകാണില്ലാല്ലോ ഭീഷണിയും മാപ്പൂ പറച്ചിലും എന്താരുനു കോലാഹലങ്ങള്‍
http://home.twcny.rr.com/dtz/extreme.htm

[Gregorius Nekschot is the pseudonym of a controversial Dutch cartoonist who mocks political ideas about Dutch multicultural society and the behaviour of people with rigid religious or ideological views. Muslims are frequently subject of his cartoons.]
ഇതു നോക്കു ബാക്കിയും ആയി പിന്നെ വരാം .
സസ്നേഹം എന്ന് സ്വന്തം മാളു
ഇതു നോക്കു ബാക്കിയും ആയി പിന്നെ വരാം .
സസ്നേഹം എന്ന് സ്വന്തം മാളു
5 അഭിപ്രായങ്ങൾ:
ഒരു പക്ഷേ ഇതിലും വലിയാ സഹനങ്ങള്‍ നടത്തിയവരില്ലേ?
You are right, മാളൂ.
നമ്മള് എല്ലാവരും സഹിക്കുന്നുണ്ട്... ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍... എങ്ങോട്ടും പോകേണ്ടാ... സ്വന്തം അമ്മയെ തന്നെ നോക്കൂ... എത്രയധികം സഹിക്കുന്നു... ഒരു കുടുംബം കൊണ്ടു പോകാന്‍ ... എല്ലാവര്ക്കും വേണ്ടി ഭക്ഷണം പാകം ചെയ്യുന്നു... എച്ചില് കഴുകുന്നു... വിഴുപ്പലക്കുന്നു... എന്നിട്ടും ഇവരൊന്നും വിശുദ്ധകളാകുന്നില്ല... വെറുതെ ഒരു രോഗം പിടിച്ചു് കട്ടില് കിടന്ന അല്‍ഫോണ്‍സാമ്മാ വിശുദ്ധ!!! എന്താണ് അവര്‍ ചെയ്ത പുണ്യം? എന്താണ് അവരെ വ്യത്യസ്തമാക്കിയത്....
ഒരോ സഹനവും അവര്‍ സഹിച്ചത് യേശുവിന്റെ സഹനത്തില്‍ പങ്കു ചേരാനുള്ള അവസരമായിട്ടാണ് കണ്ടു കൊണ്ടാണ് ...മറ്റുള്ളവരുടെ രോഗങ്ങള്‍ പോലും ഇരന്നു പ്രാര്‍ത്ഥിച്ചു സ്വന്തമാക്കിയിട്ടുണ്ട് ഈ മാറാരോഗി... തന്നെ രോഗിയാക്കിയതില്‍ ഒരിക്കലും ദൈവത്തെ പ്രാകിയിട്ടില്ല... സഹിച്ചു... ദൈവത്തെ പ്രതി. അതാണ് മറ്റുള്ളവരുടെ സഹനവും ഈ വിശുദ്ധയുടെ സഹനവും തമ്മിലുള്ള വ്യത്യസം (ഞാന്‍ മനസ്സിലാകിയടത്തോളം)
“മാളു”
ശ്രദ്ധിച്ചു അഭിപ്രായം പറയേണ്ട വിഷയമാണെന്നു തോന്നിയതിനാല്‍ ഇതുവരെ പ്രതികരിച്ചില്ല.വിശുദ്ധയായി പ്രഖ്യാപിക്കുക എന്നു പറഞ്ഞാല്‍ എന്താണ് എന്നു പഠിക്കുകയാണ് ആദ്യം ചെയ്തത്.
ഇതു തികച്ചും സഭയുടേതായ ഒരു ആഭ്യന്തര വിഷയമാണ്. വിശുദ്ധയാക്കിയെന്നാല് ദൈവമായി വാഴ്ത്തി എന്ന ധാരണയാലാവും ചിത്രകാരന് ചാടി വീണത്.
അദ്യം ഞാനും അങ്ങിനെ ധരിച്ചു :)
വാഴ്ത്തപ്പെട്ടവര്‍ എന്നു പറഞ്ഞാല്‍ അവര്‍ണ്ണരുടെ കൂട്ടത്തിലാണോ, സവര്‍ണ്ണരുടെ കൂട്ടത്തിലാണോ?
സവര്ണ്ണമാവാനാണ് സാദ്ധ്യത !
അല്‍ഫോണ്‍സമ്മയുടെ മധ്യസ്ഥതയില്‍ പേരു നന്നാക്കാനുള്ള ഒരു ശ്രമമല്ലെ, നടക്കട്ടെ.
i love alphonsamma...
thats only
മാളു...
വായിച്ചപ്പോള്‍ ഇതില്‍ ചിലതൊക്കെ ശരിവയ്ക്കാന്‍ തോന്നി. സഹനം ത്യാഗം ഇതൊക്കെയാണ് ദൈവത്തോട് അടുക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ എന്നാണ് എല്ലാ മതങ്ങളും പഠിപ്പിക്കുന്നത്. ഒരാള്‍ സ്വന്തം മക്കള്‍ക്ക് , പിതാവിന്, മാതാവിനു വേണ്ടി കഷ്ടപെടുന്നുവെങ്കില് അത് ത്യാഗമാണ്.യഥാര്‍ത്തത്തില്‍ ലൌകിക ജീവിതത്തിന്റെ ഭാഗമായുള്ള ത്യാഗമാണിത്.
എന്നാല്‍ സ്വന്തമല്ലാത്ത,തനിക്ക് ആരുമല്ലാത്ത മക്കള്‍ക്ക് പിതാവിന്, മാതാവിന് വേണ്ടി കഷ്ടപെടുന്നവരാണ് സന്യാസിമാര്‍ എന്ന പദം കൊണ്ട് ഞാന്‍ അര്‍ത്ഥമാക്കി മനസിലാക്കിയിരിക്കുന്നത്. അങ്ങനെയുള്ളവരെ (ആരാധിക്കുകയല്ല)ആദരിക്കണം.സമൂഹത്തിന് മാത്യകയാക്കണം. (അല്‍ഫോന്‍സാമ്മ അങ്ങനെ ഒരു സന്ന്യാസിനിയാണോയെന്ന് എനിക്കറിയില്ല.)ചരിത്രം അറിയാവുന്നവര്‍ പറയട്ടെ. ദൈവത്തെ ആരാധിക്കുക എന്നാല്‍ പള്ളിക്കുള്ളിലോ ദേവാലയത്തിനുള്ളിലോ അമ്പലത്തിനുള്ളിലോ ഒതുങ്ങികൂടിയിരുന്ന് ജപിക്കുക മാത്രമാണെന്ന് ഒരു മതവും പഠിപ്പിക്കുന്നില്ല. അത് പഠിപ്പിക്കുന്നത് അലസന്മാരായ സുഖലോലുപന്മാരായ പുരോഹിതന്മാര് മാത്രമാണ്.
യേശുവോ, മുഹമ്മദ് നബീയോ, ക്യഷ്ണനോ അങ്ങനെ ഒരു മാത്യക കാട്ടി തന്നിട്ടില്ല.
" വ്യക്തിപരമായി ഞാന്‍ പറയുന്നു , ഒരു പക്ഷേ ഇതിലും വലിയാ സഹനങ്ങള്‍ നടത്തിയവരില്ലേ? തീര്‍ച്ചയായും ഉണ്ട്. പന്ത്രണ്ടും പതിനാലും മക്കളെ പെറ്റ് അത്ര വലിയ പണച്ചാക്കുകളല്ലാ, എന്നലും എല്ലാവര്ക്കും നല്ല വാക്കും സ്നേഹവും കൊടുത്ത് കുടുംബം നടത്തിയാ അമ്മമാര്‍, മുത്തശ്ശിമാര്‍ നഗ്നമായ ജീവിത പ്രശ്നങ്ങളുടെ മുഖം നേര്‍ക്കുനേര്‍ കണ്ടവര്‍ ജനനം മുതല്‍ മരണം വരെ ജീവിതം പടവെട്ടിയവര്‍ , സ്വന്തം ഭക്ഷണം പോലും മറ്റുള്ളവര്‍ക്ക് കൊടുത്ത് നനഞ്ഞതോര്‍ത്ത് വയറില്‍ ചുറ്റികെട്ടി വീടു നയിച്ചവര്‍, സംഘര്‍ഷത്തില്‍ പോലും മുഖം ഒന്നു ചുളിക്കാതെ ചെറുപുഞ്ചിരിയൊടെ ഭര്‍ത്താവിന്റെയും മക്കളുടെയും അമ്മായമ്മ അമ്മാനച്ഛന് നാത്തൂന്മാര് ജേഷ്ടാനുജന്മാര് ഒക്കെവര്‍ക്കും വേണ്ടി ജീവിച്ചു,സ്വന്ത രോഗങ്ങള്‍ ശരീരാസ്വാസ്ത്യങ്ങള്‍ ഇവ ആരേയും അറിയിക്കാതെ മരിച്ചവര്‍ക്കല്ലെ ‘വിശുദ്ധ’ എന്നാ പേര് കുറെ കൂടി ചേരുക? അവരുടെ അപദാനങ്ങള്‍ ആരോര്‍ക്കുന്നു.
ആ തുളസിതറയില്‍ ഒരു തിരി , ആ കുഴിമാടത്തില്‍ സകല മരിച്ചാത്മാക്കളുടേയും ഓര്‍മ്മദിവസം ഒരു ഒപ്പീസ് കിട്ടിയാലായി. ഇന്നും അവരുടെ ഒക്കെ നല്ല മനസിന്റെ അനുഗ്രഹമല്ലേ ചിത്രകാരാ ഈ കാണുന്ന വെട്ടം ? എന്നു ചോദിക്കാന്‍ തോന്നുന്നു."
-------------------------------
പത്രങള്‍..ചാനലുകള്‍ തുടങി ലോകമാകെ..വിശുദ്ധയെ വാഴ്ത്തുമ്പോള്‍ സമാനമായ ചില ചിന്തകളിലൂടെ കടന്നു പോകാതിരുന്നില്ല...
ഇതു വായിച്ചപ്പോല് ഏറെ സന്തോഷം തോന്നുന്നു..
നന്നായിട്ടുണ്ട് ..
അഭിനന്ദനങള്‍...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ