2008, ഒക്‌ടോബർ 18, ശനിയാഴ്‌ച

മനുഷ്യദൈവം

ഏല്ലാ‍വരും പോസ്റ്റുകള്‍ എഴുതുന്നു, പോസ്റ്റ് ചെയ്യുന്നു, കമന്റു ചെയ്യുന്നു, അങ്ങനെ മൊത്തം ബ്ലോഗില്‍ സജീവമാ‍യി നിലനില്‍ക്കുന്നു.

എങ്കില്‍ എനിക്കും എന്തുകൊണ്ട് സജീവമായിക്കൂടാ? ആവണം. നിറയെ പോസ്റ്റുകള്‍ എഴുതി പോസ്റ്റ് ചെയ്യണമെന്നുള്ള അത്യാ‍ഗ്രഹം എന്റെ ഉള്ളില്‍ ഉണ്ടെങ്കിലും, എന്തെഴുതണം, എങ്ങിനെ എഴുതണം എന്നെനിക്കറിയാന്‍ പാടില്ല. ആയതിനാ‍ല്‍ തന്നെ ആ അത്യാഗ്രഹം അസാധുവായി.

കവിത എഴുതാമെന്ന് വച്ചാല്‍ ഒരു കവിയാകണം അതിനൊത്തിരി പ്രയാസങ്ങളുണ്ട്.
കഥ എഴുതാമെന്ന് വച്ചാല്‍, ഭാ‍ഷ വേണം, ചിന്ത വേണം, ഭാ‍വന്‍ വേണം എന്റേലാണെന്ന് വച്ചാ‍ല്‍ ഇതൊന്നുമില്ല.
എന്തെങ്കിലും വരച്ച് പോസ്റ്റ് ചെയ്യാ‍മെന്ന് വച്ചാല്‍ വരക്കാനറിയണം.
പാചകകുറിപ്പുകള്‍ പോസ്റ്റ് ചെയ്യാമെന്ന് വച്ചാല്‍ പാചകം അറിയണം.

ചുരുക്കം പറഞ്ഞാ‍ല്‍ എനിക്കൊന്നും അറിയില്ല. അപ്പോ ഞാനെന്ത് ചെയ്യും?

യുറേക്കാ, യുറേക്കാ.

ഞാ‍ന്‍ സ്വാമിനിയാ‍കാം. യെസ് ഇ മീന്‍ ഇറ്റ്.

മനുഷ്യ ദൈവമാകാമെന്ന്.

ഭക്തജനങ്ങള്‍ ഓരോരുത്തരായി വന്നോളൂ ദര്‍ശന സൌഭാഗ്യത്തിന്റെ നാളുകളാകട്ടെ ഇനിമുതല്‍.

16 അഭിപ്രായങ്ങൾ:

മാളൂ പറഞ്ഞു...

മനുഷ്യദൈവം.

ഭക്തജനങ്ങള്‍ ഓരോരുത്തരാ‍യി വന്നുകൊള്ളൂ. ഇനി ദര്‍ശനസൌഭാഗ്യത്തിന്റെ നാളുകള്‍.

M.K.KHAREEM പറഞ്ഞു...

kalakkan maaloo
thudangikko....
kochu kochu kurippukal aakaam...

അജ്ഞാതന്‍ പറഞ്ഞു...

മേല്‍പ്പറഞ്ഞവ എല്ലം എഴുതുന്നുണ്ടല്ലോ, ചിത്രം ഒഴികെ !!!

ആശംസകള്‍

Unknown പറഞ്ഞു...

പ്രത്യകിച്ച് ഒന്നും തോന്നില്ല .............

Unknown പറഞ്ഞു...

അതുകൊണ്ട് എന്ത് പറയണം .
നല്ലത് വരട്ടെ ..........മനസ്സില്‍ എന്നും പൂകാലമാകട്ടെ

Senu Eapen Thomas, Poovathoor പറഞ്ഞു...

ആള്‍ ദൈവം. ആടി പൊളി ഐറ്റം തന്നെ. ഭക്തര്‍ക്ക്‌ എന്തോന്നാ അമ്മ കൊടുക്കാന്‍ പോണത്‌...

അമ്മ എന്തെങ്കിലും ഒക്കെ കാട്ടി കൂട്ട്‌. ഞങ്ങള്‍ ഇവിടെ ഒക്കെ കാണും. തിരക്ക്‌ കൂടുമ്പോള്‍ വരാം. അന്നരമാ ഒരു 'സുഖം'.

ആശംസകളോടെ,
പഴമ്പുരാണംസ്‌.

Senu Eapen Thomas, Poovathoor പറഞ്ഞു...

ആള്‍ ദൈവം. ആടി പൊളി ഐറ്റം തന്നെ. ഭക്തര്‍ക്ക്‌ എന്തോന്നാ അമ്മ കൊടുക്കാന്‍ പോണത്‌...

അമ്മ എന്തെങ്കിലും ഒക്കെ കാട്ടി കൂട്ട്‌. ഞങ്ങള്‍ ഇവിടെ ഒക്കെ കാണും. തിരക്ക്‌ കൂടുമ്പോള്‍ വരാം. അന്നരമാ ഒരു 'സുഖം'.

ആശംസകളോടെ,
പഴമ്പുരാണംസ്‌.

മഴക്കിളി പറഞ്ഞു...

ഒരു നിഷ്കളങ്കമായ തണുപ്പുള്ള ശബ്ദം എനിക്ക് കേള്‍ക്കാനായി....

കനല്‍ പറഞ്ഞു...

നല്ല ഫിഗറുള്ള ഒരു ഫോട്ടം കൂടി
സംഘടിപ്പിച്ച് വയ്ക്ക് പ്രൊഫയിലില്.
വരുന്നവര്‍ക്ക് കുറവു തോന്നരുതല്ലോ?

കൃഷ്‌ണ.തൃഷ്‌ണ പറഞ്ഞു...

വലിയ ഒരു കോര്‍പ്പറേറ്റ്‌ ആയി , ആശുപത്രിയും അമ്പലവും, കോളേജുമൊക്കെ ആകുമ്പോള്‍ ഭരണകാര്യങ്ങള്‍ നോക്കാന്‍ ഒരാളെ വേണേല്‍ വിളിക്കണേ...ഞാന്‍ ശിഷ്യപ്പെട്ടോളാം.. അച്ചനേം അമ്മയേം ഇറക്കിവിട്ടിട്ടു..തറവാട്ടു വക 50 സെന്റ്‌ ഏക്കര്‍ ഭൂമിയും ദൈവത്തിനു സമര്‍പ്പിക്കാം..എനിക്കും സമാധാനം വേണംപിന്നെ .. സമം + ധനം.

രായപ്പന്‍ പറഞ്ഞു...

ആര് ദൈവമായാലും കാൽക്കൽ വീഴാൻ ആൾക്കാരുള്ള കാലമാ!!!!!!!!!!! കലികാലം!!!!!!

jayasri പറഞ്ഞു...

നന്നായി ജീവിക്കാനും ആളാകാനും ആളുകള്‍ മനുഷ്യദൈവമാകുന്നു... നല്ല പേരെടുത്ത ബ്ലോഗറാവാന്‍ ആളുകള്‍ ഇങ്ങിനേയും പോസ്റ്റു ചെയ്യുന്നു :(

ആദര്‍ശ്║Adarsh പറഞ്ഞു...

അപ്പൊ ബിസ്സിനസ്സിലാ താത്പര്യം അല്ലേ? ഈ പേരൊക്കെ ഒന്നു മാറ്റേണ്ടി വരും ,വല്ല അമ്മ തായ മാളു മഹാമായ എന്നോ മറ്റോ ...അപ്പൊ..ആശംസകള്‍ ..അനുമോദനങ്ങള്‍ ...!

പത്മചന്ദ്രന്‍ കൂടാളി (കോടാലി അല്ല ) പറഞ്ഞു...

ശ്രീ മാളുവാനന്ദ സരസ്വതി അടിയനെ അനുഗ്രഹിച്ചാലും
നന്ജു വാങ്ങി തിന്നാന്‍ പോലും ഗതി ഇല്ലതവനാനെ

. പറഞ്ഞു...

my god

K G Suraj പറഞ്ഞു...

ബൗധിക കാര്‍ക്കശ്യങള്‍ ഇല്ലാതെ ഭംഗിയായി വിഷയം അവതരിപ്പിച്ചിരിക്കുന്നു..
നല്ല രീതി..തുടരുക..