2008, നവംബർ 22, ശനിയാഴ്‌ച

ഒരു കാര്യം കേള്‍ക്കണോ?


അവര്‍ ഈ പുതിയ ഹൌസിങ്ങ് കോളണിയില്‍ വന്നിട്ട് ഒരു വര്‍ഷം തികയുന്നില്ല ...

വളരെ നല്ല ആള്‍ക്കാര്‍ എല്ലാവര്‍ക്കും ഇഷ്ടമായി.. അഞ്ചുവയസ്സുള്ള ഒരു

മകള്‍ രണ്ടാള്‍ക്കും ജോലി..

ഏതോ ഗെറ്റുഗതറിനു ശേഷം തിരികെ വരുമ്പോള്‍ മീര പറഞ്ഞു,

ബീന ഇതിനു മുന്നേ കുടുംബത്തായിരുന്നു താമസം.

അവിടെ ഒട്ടും ഫ്രീഡം ഇല്ലായിരുന്നു ..

അല്ലങ്കിലും ഇന്‍‌ ‍ലോസൊക്കെ കൂടെ ആവുമ്പൊ അതിന്റെതായ ഡിഫികള്‍ട്ട്റ്റി,...

"ഓ! യേസ് യേസ്“ , ഡ്രൈവ് ചെയ്യുന്നിതിനിടയില്‍ ഞാന്‍ മൂളി..

"ബൈ ദ വേ ആരാ ബീന?"

"ഹോ എന്റെ ഹരീ എത്ര വട്ടം പറയണം?

ആ പുതിയ ഫാമിലി തങ്കത്തിന്റെ നേബര്‍ .."

ശ്രീമതിക്ക് സുഖിച്ചില്ല ഇനി അടുത്ത ഏതേലും ഇവന്റ്

കിട്ടും വരെ ഇന്നത്തെ പൊട്ടും പൊടിയും കേട്ടൂ കൊണ്ടേ ഇരിക്കാം ...

"ഓ മനസിലായി ആ രവീന്ദ്രന്റെ വൈഫ്..."

"ഉം അതു തന്നെ.. ഹൌസിങ്ങ് ലോണ്‍ എല്‍ ഐ സി നിന്ന് എടുത്താണത്രേ വീട്

തീര്‍ത്തത് ..പിന്നെ ബീനയുടെ ബ്രദറ് സ്റ്റേറ്റ്‌സിലാ പുള്ളി കുറെ ഹെല്‍പ്പ് ചെയ്തു.

പിന്നെ കേട്ടോ ഹരീ, ബീന പറയുവാരുന്നു ഈ ഏഴു കൊല്ലത്തിനിടക്ക് ഇപ്പൊഴാ ലൈഫ്

ഒന്ന് റിലാക്സ് ആയതന്ന്.."

"അതെന്താ? "

"ഇപ്പോ അവരു മാത്രമല്ലെയുള്ളു , പിന്നെ രവി ഒത്തിരി അട്‌ജസ്റ്റ് ചെയ്യും,

ഇപ്പോള്‍ വീട്ടീല്‍ ബീനയ്ക്ക് പാര്‍‌ട്ട് റ്റൈം സെര്‍വെന്റ് ഉണ്ടല്ലോ ...

ക്ലീനിങ്ങ് വാഷിങ്ങ് ഒക്കെ അവര്‍ ചെയ്യും , തങ്കത്തിന്റെ സെര്‍വന്റ് തന്നെയാ."

"ഹരീ പിന്നെ ഒരു കാര്യം കേള്‍ക്കണോ?"

ഒരു മെഗാ സീരിയലിനുള്ള മാറ്റര്‍‌ ഒറ്റദിവസം കൊണ്ട് കിട്ടിയ കോളുണ്ട് ......

"അതേ, തങ്കം പറഞ്ഞതാ കേട്ടോ. തങ്കത്തിന് ബീനയുടെ കയ്യില്‍ നിന്ന്

സി ഡി കിട്ടാറുണ്ടത്രെ.

അവിടെ തറവാട്ടില്‍ വച്ച് കോമണ്‍ റ്റിവിയല്ലേ ?

ഇപ്പൊ രവി മിക്ക ദിവസവും കൊണ്ട് വരുമത്രേ!”

വണ്ടി സിഗ്നലില്‍ ചവുട്ടി നിര്‍ത്തിയപ്പോള്‍ ഞാന്‍ അവളെ ഒന്നു നോക്കി......

2008, നവംബർ 19, ബുധനാഴ്‌ച

കോഴിക്കണ്ണുകൾ




അവൾ വന്നു
അവൾ മാത്രമല്ല!!
പിന്നെ?
അവനായിരുന്നോ അതു?

ആയിരിക്കാം.
അതു അവൾക്കല്ലെ അറിയൂ

അതു അവൾക്കു മാത്രമെ അറിയൂ എന്നു

ങ്ങനെ തറപ്പിച്ചു പറയാം കഴിയും ?

അവൾ പറയുന്നതാരാണോ

അവനാണു അവൻ

അപ്പോൾ അവളോ?

അവൾ എന്നൊ ഇല്ലാതായില്ലെ?

അപ്പോൾ വന്നത് അവളും അവനും

അല്ല എന്നാണോ?

ഏയ് മിസ് /മിസ്റ്റർ..

നിങ്ങൾക്ക് ഞാൻ പറയുന്നത് മനസ്സിലാകുന്നില്ലേ?

മിസ്റ്റർ : ഇല്ല...ഞാൻ അവളെ മാത്രം ശ്രദ്ധിച്ചിരിക്കുകയായിരുന്നു

മിസ്: സോറി ..ഞാൻ അവനെ നോക്കി നിൽക്കുകയായിരുന്നു.


2008, നവംബർ 18, ചൊവ്വാഴ്ച

നീ എവിടെ.............?


അവര്‍ പ്രായവും അവസ്ഥയും
പിന്നില്‍‍ ഉപേക്ഷിച്ചൊരു
ദേശാടനത്തില്‍ ആയിരുന്നു…………
പീലി വിടര്‍ത്തി ആടുന്ന മയിലുകളെ കണ്ട് ……….
ഇണചേരുന്ന സര്‍പ്പങ്ങളുടെ ചൂടറിഞ്ഞ്…………
ആനകളായ് മദിച്ചു നടന്ന
ശിവനേയും പര്‍വതിയേയും കണ്ട്
കാതില്‍ പറഞ്ഞു ഞങ്ങളെ കിളികളാക്കി
ആ മാനത്തേക്കു പറത്തി വിടൂ എന്ന്.

നീ ഏതു വാല്‍മീകത്തില്‍ നിന്ന്
ചിതല്‍ പുറ്റു മൂടിയ
കുന്നിന്‍ നെറുകയില്‍ നിന്ന്
പുറ്റു പൊളിച്ചു ജഡയറുത്ത്
താഴ്വാരങ്ങളിലെ പുല്‍മ്മേടുകളിലേക്ക്….
നിന്റെ പടം പൊഴിച്ചു ഇറങ്ങി വന്നു…………

അവസ്സാനം എവിടേക്കാണു
നീ മറഞ്ഞു പോയത് ………..?
തക്ഷകന്‍ എന്നു കരുതി നിന്നെ
ആരെങ്കിലും തച്ചൂ കൊന്നുവൊ………?
അതൊ ഏതെങ്കിലും കാട്ടാളന്‍
അമ്പെയ്തു കൊന്നോ………. ?


‘എന്റെ പൊന്നു കണ്മണിയെ’.....
അവന്‍ വിലപിച്ചു കൊണ്ടേയിരുന്നു

2008, നവംബർ 6, വ്യാഴാഴ്‌ച

തീപ്പൊരിയായെന്നുള്ളില്‍

നിന്നെ സ്നേഹിച്ചാ‌രൊടൊക്കെയൊ
അതൊയീലോകത്തോടൊ
ഞാനെന്‍ വാശി തീര്‍ക്കുന്നുവോ.
ഇത്രനാളുമെന്നെ ഒറ്റക്കാക്കി
തള്ളിപറഞ്ഞയീലോകത്തിന്
കാട്ടികൊടുക്കാനെന്റെയുള്ളില്‍
തുടിക്കുന്നൊരു മനസ്സുണ്ടെന്ന്
അല്ലങ്കിലാരുമറിയണ്ടെന്റെയുള്ളം
നിന്നൊടുള്ളെന്‍ സ്നേഹത്തിനാഴം
നീ പോലുമറിയരുതിപ്പോള്‍
നിന്‍രൂപത്തെയല്ല
ഞാന്‍ സ്നേഹിപ്പതെന്നാല്‍
നീയൊരു തീപ്പൊരിയായെനുള്ളിന്റെ‌-
യുള്ളില്‍ കത്തിപടരുകയാണിന്ന്
ഇത്രനാളുമെന്‍‌ മനസ്സില്‍
മഞ്ഞുമലപോലെകെട്ടിക്കിടന്നോരാ
സ്നേഹമിന്നുരുകിയൊഴുകുകയാണോ?
അതെന്താണെന്നെനിക്ക് തന്നെയറിയില്ലാ
സ്നേഹമായിരിക്കുമോയെനിക്ക്
നിന്നോടുള്ള അഗാധമാംസ്നേഹം!