
അവര്‍ പ്രായവും അവസ്ഥയും
പിന്നില്‍ ഉപേക്ഷിച്ചൊരു
ദേശാടനത്തില്‍ ആയിരുന്നു…………
പീലി വിടര്‍ത്തി ആടുന്ന മയിലുകളെ കണ്ട് ……….
ഇണചേരുന്ന സര്‍പ്പങ്ങളുടെ ചൂടറിഞ്ഞ്…………
ആനകളായ് മദിച്ചു നടന്ന
ശിവനേയും പര്‍വതിയേയും കണ്ട്
കാതില്‍ പറഞ്ഞു ഞങ്ങളെ കിളികളാക്കി
ആ മാനത്തേക്കു പറത്തി വിടൂ എന്ന്.
നീ ഏതു വാല്മീകത്തില് നിന്ന്
ചിതല് പുറ്റു മൂടിയ
കുന്നിന് നെറുകയില്‍ നിന്ന്
പുറ്റു പൊളിച്ചു ജഡയറുത്ത്
താഴ്വാരങ്ങളിലെ പുല്‍മ്മേടുകളിലേക്ക്….
നിന്റെ പടം പൊഴിച്ചു ഇറങ്ങി വന്നു…………
അവസ്സാനം എവിടേക്കാണു
നീ മറഞ്ഞു പോയത് ………..?
തക്ഷകന് എന്നു കരുതി നിന്നെ
ആരെങ്കിലും തച്ചൂ കൊന്നുവൊ………?
അതൊ ഏതെങ്കിലും കാട്ടാളന്
അമ്പെയ്തു കൊന്നോ………. ?
‘എന്റെ പൊന്നു കണ്മണിയെ’.....
അവന് വിലപിച്ചു കൊണ്ടേയിരുന്നു
11 അഭിപ്രായങ്ങൾ:
"അവര്‍ പ്രായവും അവസ്ഥയും
പിന്നില്‍ ഉപേക്ഷിച്ചൊരു
ദേശാടനത്തില്‍ ആയിരുന്നു"
എന്റെ മനസ്സുപോലെ.
അവര്‍ പ്രായവും അവസ്ഥയും
പിന്നില്‍ ഉപേക്ഷിച്ചൊരു
ദേശാടനത്തില്‍ ആയിരുന്നു…………
ഇതാണ് സത്യം ....
നീലകുറിഞ്ഞികള്‍ പുക്കുന്നതഴ്വര
നീ ഏതു വാല്മീകത്തില് നിന്ന്
താഴ്വാരങ്ങളിലെ പുല്‍മ്മേടുകളിലേക്ക്….
നിന്റെ പടം പൊഴിച്ചു ഇറങ്ങി വന്നു…………
മനോഹരമായിരിക്കുന്നു..
ചിത്രം നന്നായിരിക്കുന്നു
ചിത്രം ഉഗ്രന്‍ ,കവിതയും നന്ന്
മാളൂ..
ഉഗ്രന്‍ കവിത
ഒരുപാട് ഒരുപാട് ഒരുപാടിഷ്ട്ടമായി..
തുടരുക..
സത്യം പറയുന്നവളെ വിഡ്ഢി എന്നുവിളിക്കാമെങ്കില്‍, എന്നെ പേരു ചൊല്ലി വിളിച്ചോളൂ ....
സത്യായിട്ടും എനിക്കൊന്നും മനസ്സിലായില്ല.
ആകെപ്പാടെ ഒരു കണ്ഫ്യൂഷന്- എന്താണാവോ ഈ കുട്ടി പറഞ്ഞു വച്ചിരിക്കുന്നത്...
ക്ഷമിക്കുക , സ്വന്തം മാളുജീ..
നല്ല വരികൾ.ആശംസകൾ.
അനില്‍@ബ്ലോഗ് ,
വിനു,
വരവൂരാൻ
Sapna Anu B.George
കെ ജി സൂരജ്
ആരിഫാ
വികടശിരോമണി
വായിച്ച് അഭിപ്രായം അറിയിച്ചതിനും പ്രോത്സാഹനത്തിനും നന്ദി നന്ദി നന്ദി ...
യവ്വന കാലത്തെ സുന്ദരമായ ഒരു പ്രണയത്തിന്റെ ഓര്‍മ്മകള്‍ കാലങ്ങള്‍ക്ക് ശേഷം മനസ്സില്‍ ഉണ്ടാക്കിയ അനുഭവം ജീവിതത്തില്‍ പൂര്‍ണ്ണമായും തന്നോടൊപ്പം കൂട്ടാന്‍ കഴിയത്തതിന്റെ വിഷമവും എല്ലാം വരികളില്‍ നിറഞ്ഞു നില്ക്കുന്നു..... ചിത്രം അതീവസുന്ദരം ആയിട്ടുണ്ട് കവിതയുടെ ആത്മാവ് ആ ചിത്രത്തിലുണ്ട്..
വിരഹത്തിന്റെ തീഷ്ണത കാണാം ഇതില്‍....
നന്നായിട്ടുണ്ടു...നന്മകള് നേരുന്നു
നല്ല ചിത്രം!!!
നല്ല കവിതയും....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ