2008, ഡിസംബർ 1, തിങ്കളാഴ്‌ച

“അമ്മ ...........”

കുട്ടി നിര്‍ത്തില്ലാതെ കരയുകയാണ്,അശ്രീകരം ..
അവള്‍ പിറുപിറുത്തു, കുട്ടി മുലപ്പാലല്ലാതെ മറ്റോന്നും കഴിക്കില്ലാ 9 മാസം കഴിഞ്ഞു ഇനിയും മുലകുടിപ്പിക്കുക എന്ന് വച്ചാല്‍ കുറച്ച് കരയും പിന്നെ താനേ കിട്ടുന്നത് കഴിച്ചു കൊള്ളും മുല്ലപൂവ് അതൊ പിച്ചിയൊ വച്ചു കെട്ടിയാല്‍ പാല്‍ വറ്റിക്കൊള്ളും ആരോ പറഞ്ഞത് ഓര്‍ത്തു...

കുട്ടി വീണ്ടും കരയുന്നു.. ജാനുവിനോട് കയര്‍ത്തു
കൊണ്ടു പോ അസത്തിനേ അപ്പുറത്തെങ്ങാനും ഞാന്‍ ഉറങ്ങട്ടെ....
ജാനു കുട്ടിയെ ഉച്ചവെയില്‍ ചായുന്ന പിന്നാമ്പുറത്ത് കൊണ്ടു പോയി തോളില്‍ ഇട്ട് കൊണ്ടു നടന്നു കരച്ചില്‍ കുറഞ്ഞു..ഓലമെടയുന്ന കാര്‍ത്യാനി തള്ള ചോദിച്ചു
“എന്തേ കുട്ടിക്ക് കാലത്തു മുതല്‍ കരച്ചിലാണല്ലൊ മറ്റതു കുട്ടിയീ വീട്ടിലുണ്ടന്നറിയില്ലാ എന്തു പറ്റീ?”
ജാനു സ്വരം താഴ്തിപറഞ്ഞു “കുട്ടിക്ക് പൈക്കിണ്, ഇന്നു മൊല കൊടുത്തിട്ടില്ല്യ”
“അയ്യൊ എന്താ ആയമ്മയ്ക്ക് മേലായ്‌ക വല്ലതും?”
“ഒന്നുല്ല്യാ ഇനി മൊതല്‍ മൊലകൊടുക്കുന്നില്ല്യാന്ന് ..കുട്ടിയാണെ വാശീലും.”
കാര്‍‌ത്യാനിതള്ള അന്തം വിട്ട് നോക്കിയിരുന്നു... അപ്പൊഴേയ്ക്ക് ശാരദേടത്തി എത്തി.
ആട്ടിന് ‍പാല്‍ കുപ്പീലാക്കി കുട്ടിയെ ജാനുന്റെ കയ്യീന്ന് വങ്ങി കുപ്പി കുട്ടിയുടെ വായില്‍ വച്ചു,
റബര്‍‌ നിപ്പിള്‍ കുട്ടി വീണ്ടും കരഞ്ഞു അപ്പോള്‍ വായില്‍ ഇറ്റു വീണ പാല്‍ നുണഞ്ഞു
പിന്നെ പാല്‍ കുടിച്ചു.
“അയ്യോ പാവം അതിന് വിശന്നു പതം വന്നു.” ജാനു പറഞ്ഞു.
“നീ പോയി ചോറുണ്ടിട്ട് വാ അതു വരെ ഞാന്‍ കുട്ടിയെ നോക്കി കൊള്ളാം.”
പാല്‍ കുടിച്ചു കോണ്ട് തന്നെ കുട്ടി ഉറങ്ങി......
കുട്ടിയെ എടുത്ത് ശാരദേടത്തിയും അകത്തളത്തിലേയ്ക്ക് പോയി...
കാര്‍ത്യാനിതള്ള പിറുപിറുത്തു “ഇവറ്റകളെന്തിനാ പെറുന്നെ?”.....................

കാലം നിങ്ങി കുട്ടിക്ക് ആട്ടിന്‍ കുട്ടിയുടെ സ്വഭാവം നിലത്ത് നില്‍ക്കില്ലാ ഓട്ടവും ചാട്ടവും ,
കാണുന്നിടത്ത് ഒക്കെ വലിഞ്ഞു കയ്യറും വീഴുകയും ചെയ്യും അതുകാണുമ്പോള്‍ ആയമ്മ വിളിച്ചു കൂവും
“അശ്രീകരം! നാശത്തിനു നിലത്ത് അടങ്ങിനില്ക്കരുതോ?”
ബാക്കി പിന്നെ ജാനുവിനാണു കിട്ടുക...
"അല്ല നിന്നെ ഇവിടെ തീറ്റയും തന്നിട്ടിരിക്കുന്നതെന്തിനാ?
നിനക്ക് എന്തായിത്ര മല മറിക്കുന്ന പണി. കുട്ടിയേ നോക്കികൂടെ?"
ആയമ്മ ഭത്സനം തുടങ്ങിയാല്‍ അതൊരു വെള്ളപ്പാച്ചിലാണ്‌.

ജാനുവിനെ കുട്ടിയ്ക്ക് ജീവനാണ്. വൈകിട്ട് ജോലി നിര്‍ത്തി വീട്ടിലേയ്ക്ക് തിരിയ്ക്ക്മ്പോള്‍ കുട്ടി കരച്ചിലാണ് ,
കുട്ടി കാണാതെ വേണം അവിടെ നിന്ന് പോരാന്‍,അപ്പൊഴേയ്ക്ക് ശാരദേടത്തി പണികളൊക്കെ ഒതുക്കി എത്തീട്ടുണ്ടാവും ...
പിന്നെ ആട്ടിന്‍ പാലുകൊടുത്ത്‌ കുട്ടിയെ താരാട്ട് പാ‍ടി ശാരദേടത്തി ഉറക്കിട്ട് എല്ലാവര്‍ക്കും അത്താഴം വിളമ്പി പാത്രം മോറി കുട്ടിയുടെ മുറിയില്‍ കിടക്കാനെത്തും ഇടയ്ക്ക് ഒന്നോ രണ്ടൊ വട്ടം കുട്ടി ഉണരും,
അപ്പൊ കുപ്പി പാലോ വെള്ളമോ കുടിക്കും വീണ്ടും ഉറങ്ങും .

ആയമ്മ പകല്‍ വായനയാവും മിക്കപ്പൊഴും അമ്മ കുട്ടിയെ നോക്കാറീല്ലാ ..
“ഇത്രയും പഠിച്ചിട്ട് ഞാന്‍ ഈ വീട്ടില്‍ ചടഞ്ഞിരിക്കണോ?
ചട്ടി മെഴക്കാനല്ലാ ഞാനീ പഠിപ്പ് പഠിച്ചത് ”.. ....
രാത്രികളില്‍ മതില്‍ തുളച്ച് ശബ്ദം ഉയരുന്നത് ശാരദേടത്തി കേള്‍ക്കുന്നത് പതിവായി .

പിന്നെ പെട്ടന്ന് ഒരു ദിവസം ആയമ്മ ഉത്സാഹവദിയായി അന്ന് എല്ലായിടവും
ഓടിചാടി നടന്നു ആരേയും വഴക്ക് പറഞ്ഞില്ലാ...
വൈകിട്ട് അറിഞ്ഞു ആയമ്മയ്ക്ക് ഉദ്യോഗം കിട്ടീരിക്കുന്നു പട്ടണത്തിലേ കോളജില്‍ ...
മുപ്പത്തഞ്ചു കിലൊമീറ്റര്‍ കാ‍റില്‍ പോയി വരും ...
പണിക്കാരോക്കെ ഒന്നു നീട്ടി ശ്വാസം വിട്ടു...
ശാരദേടത്തി നാലു മണിക്കുണര്‍ന്നു പ്രാതലും ഉച്ചയൂണും തയ്യറാക്കി പകല്‍ തെല്ല് ആശ്വാസമായി .....

ദിവസങ്ങള്‍ നീങ്ങി ഉദ്യോഗസ്ഥ പെട്ടന്ന് വീണ്ടും രാത്രിയുടെ അന്ത്യ യാമങ്ങളില്‍ ഒച്ചയിട്ടു തുടങ്ങി..
ജോലിയെ ബാധിക്കും , പിന്നെ എന്റെ ആരോഗ്യം .


പിന്നെ പെട്ടന്ന് അറിഞ്ഞു ആയമ്മ പട്ടണത്തിലെ ആസ്പത്രിയിലാ
രണ്ടാമതെ ഒരു കുട്ടി അതിപ്പൊ വേണ്ടാത്രേ ...........................................

29 അഭിപ്രായങ്ങൾ:

മാളൂ പറഞ്ഞു...

കുട്ടി വീണ്ടും കരയുന്നു.............

ഓലമെടയുന്ന കാര്‍ത്യാനി തള്ള ചോദിച്ചു
“എന്തേ കുട്ടിക്ക് കാലത്തു മുതല്‍ കരച്ചിലാണല്ലൊ
മറ്റതു കുട്ടിയീ വീട്ടിലുണ്ടന്നറിയില്ലാ എന്തു പറ്റീ?”
ജാനു സ്വരം താഴ്തിപറഞ്ഞു
“കുട്ടിക്ക് പൈക്കിണ്, ............

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

പിന്നല്ലാത്, ഈ കൊച്ചുങ്ങളോക്കെ വല്യ ശല്യമാണെന്നെ.

കുട്ടനുറങ്ങാത്ത വീടിനെപറ്റി കേട്ടിട്ടില്ലെ?

അവിടെ സെറിലാക്കൊന്നും കിട്ടില്ലെ?

ശ്രീ പറഞ്ഞു...

കലികാലം.

:)

റിനുമോന്‍ പറഞ്ഞു...

എവിടെയോ വായിച്ച പോലെ :)

Rejeesh Sanathanan പറഞ്ഞു...

ഈ കഥയുടെ ഗുണപാഠം മനസ്സിലായി

ആട്ടിന്‍പാല്‍ ആരോഗ്യത്തിന് ഹാനികരം :)

M.K.KHAREEM പറഞ്ഞു...

kathayundu
avatharanam poraa
kurachukoodi theevratha undaayenkil...

ബാലാമണി പറഞ്ഞു...

മാളൂ

കഥ വായിച്ചു കൊള്ളാം. ഇന്നത്തെ പല അമ്മമാരെയും പ്രതിനിധീകരിച്ചിരിക്കുന്നു ഈ കഥയിലെ അമ്മ.

"പിന്നെ പെട്ടന്ന് അറിഞ്ഞു ആയമ്മ പട്ടണത്തിലെ ആസ്പത്രിയിലാ
രണ്ടാമതെ ഒരു കുട്ടി അതിപ്പൊ വേണ്ടാത്രേ"

എത്ര കുഞ്ഞുങ്ങളാണ് വെളിച്ചം കാണാതെ ഗര്‍ഭപാത്രത്തിനുള്ളില്‍ ജനിച്ച് ഗര്‍ഭപാത്രത്തില്‍ തന്നെ മരിക്കുന്നത്. മരിക്കുക അല്ലല്ലോ നമ്മള്‍ കൊല്ലുകയല്ലേ?

ഈ കഥ ആരുടയങ്കിലും കണ്ണുതുറപ്പിക്കാന്‍ ഉതകട്ടെ എന്ന് ആശംസിക്കുന്നു

smitha adharsh പറഞ്ഞു...

ഉഗ്രന്‍ കഥ...
ഇഷ്ടപ്പെട്ടു....ഒരുപാടൊരുപാട്..
വളച്ചോടിയ്ക്കലുകള്‍ ഇല്ലാതെ എഴുതിയ കഥ..

ആദര്‍ശ്║Adarsh പറഞ്ഞു...

നല്ല കഥ ...കാലം മാറിയപ്പോള്‍ 'അമ്മ'യും മാറിപ്പോയി അല്ലേ..

Dr. Prasanth Krishna പറഞ്ഞു...

കഴിയുന്നിടത്തോളം മുലപ്പാല്‍ കുട്ടികള്‍ക്ക് കൊടുക്കണം എന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. എത്രത്തോളം മുലപ്പാല്‍ കുട്ടിക്കുകൊടുക്കുന്നുവോ അത്രത്തോളം അവന്‍ ആരോഗ്യവാനായും (ശാരീരികവും മാനസികവും), രോഗപ്രതിരോധ ശക്തി ഉള്ളവനായും വളര്‍ന്നുവരും എന്നാണ് പ്രമുഖ ശിശുരോഗ വിദഗ്ധന്‍മാര്‍ വിലയിരുത്തുന്നത്.

പണ്ടത്തെ അമ്മമാര്‍ അങ്ങിനെ ആയിരുന്നു. അന്നത്തെ അമ്മമാര്‍ പ്രസവിച്ചാല്‍ എന്റെ ആരോഗ്യവും സൗന്ദര്യവും നഷ്ടപ്പെടുമന്ന് വേവലാതിപെടുകയോ, കുഞ്ഞിനെ മുലയൂട്ടിയാല്‍ തന്റെ സ്തനത്തിന്റെ ആകാരം നഷ്ടപ്പെടുമന്നോ ഭയപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ അന്നത്തെ അമ്മമാരെ മക്കള്‍ വ്യദ്ധസദനങ്ങളില്‍ തള്ളിയുമില്ല.

മുലകുടിമാറ്റാനായ് മുല്ലപ്പൂവും പിച്ചിപൂവും മുലയില്‍ വച്ചുകെട്ടിയാല്‍, കാഞ്ഞിരക്കുരു മുലയില്‍ അരച്ചുതേച്ചാല്‍ അന്നുമുതല്‍ കുഞ്ഞിനു കയ്ച്ചുതുടങ്ങുക അമ്മയുടെ അമ്മിഞ്ഞപാലുമാത്രമല്ല അമ്മയെകൂടി ആണ് എന്ന് ഇന്നത്തെ എത്ര അമ്മമാര്‍ അറിയുന്നുണ്ടാവുമോ ആവോ?

മാളൂ നന്നായി ഈ പോസ്റ്റ്. അഭിനന്ദനങ്ങള്‍

മാണിക്യം പറഞ്ഞു...

ഇതില്‍ ഏതു കുട്ടിക്ക് ആണ് നീതി കിട്ടിയത്?
മുലപ്പാല്‍ നിരസിച്ച കുട്ടിക്കോ അതോ
ജന്മം പൊലും നിഷേധിച്ച കുട്ടിക്കോ?

Dr. Prasanth Krishna പറഞ്ഞു...

കഴിയുന്നിടത്തോളം മുലപ്പാല്‍ കുട്ടികള്‍ക്ക് കൊടുക്കണം എന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. എത്രത്തോളം മുലപ്പാല്‍ കുട്ടിക്കുകൊടുക്കുന്നുവോ അത്രത്തോളം അവന്‍ ആരോഗ്യവാനായും (ശാരീരികവും മാനസികവും), രോഗപ്രതിരോധ ശക്തി ഉള്ളവനായും വളര്‍ന്നുവരും എന്നാണ് പ്രമുഖ ശിശുരോഗ വിദഗ്ധന്‍മാര്‍ വിലയിരുത്തുന്നത്.

പണ്ടത്തെ അമ്മമാര്‍ അങ്ങിനെ ആയിരുന്നു. അന്നത്തെ അമ്മമാര്‍ പ്രസവിച്ചാല്‍ എന്റെ ആരോഗ്യവും സൗന്ദര്യവും നഷ്ടപ്പെടുമന്ന് വേവലാതിപെടുകയോ, കുഞ്ഞിനെ മുലയൂട്ടിയാല്‍ തന്റെ സ്തനത്തിന്റെ ആകാരം നഷ്ടപ്പെടുമന്നോ ഭയപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ അന്നത്തെ അമ്മമാരെ മക്കള്‍ വ്യദ്ധസദനങ്ങളില്‍ തള്ളിയുമില്ല.

മുലകുടിമാറ്റാനായ് മുല്ലപ്പൂവും പിച്ചിപൂവും മുലയില്‍ വച്ചുകെട്ടിയാല്‍, കാഞ്ഞിരക്കുരു മുലയില്‍ അരച്ചുതേച്ചാല്‍ അന്നുമുതല്‍ കുഞ്ഞിനു കയ്ച്ചുതുടങ്ങുക അമ്മയുടെ അമ്മിഞ്ഞപാലുമാത്രമല്ല അമ്മയെകൂടി ആണ് എന്ന് ഇന്നത്തെ എത്ര അമ്മമാര്‍ അറിയുന്നുണ്ടാവുമോ ആവോ?

മാളൂ നന്നായി ഈ പോസ്റ്റ്. അഭിനന്ദനങ്ങള്‍

കൃഷ്‌ണ.തൃഷ്‌ണ പറഞ്ഞു...

മുലപ്പാലും‌ അമ്മയുടെ മമതയും‌ നിഷേധിക്കുന്ന സ്‌ത്രീത്വത്തെ ആഘോഷിക്കുന്നതിനിടയില്‍‌ സ്‌ത്രീ കിടക്കറയില്‍‌ അഭിപ്രായമില്ലാത്തവളെന്നോ, അതോ രതിയുടെ അടിമയെന്നോ മാളു ഇതിലൂടെപ്പറയുന്നത്?

poor-me/പാവം-ഞാന്‍ പറഞ്ഞു...

അപ്പൊ ആട്ടിന്‍ പാലാ അല്ലേ "
ശരി , ഗാന്ധി ശിഷ്യ ആയിരിക്കുമ്ന്ന് കരുതണം.... ല്ലേ?
നടക്കട്ടെ...നടക്കട്ടെ...

hi പറഞ്ഞു...

കൊള്ളാം നല്ല വിഷയം ..നല്ല എഴുത്ത് .

കനല്‍ പറഞ്ഞു...

ഇവളുമാരൊക്കെ പെറാതിരിക്കുന്നതാ നല്ലത്.

വാത്സല്യവികാരങ്ങളില്ലാത്ത പെണ്ണുങ്ങള്‍
പെരുകികൊണ്ടിരിക്കുന്നു.
രണ്ടാമത്തത് വയറ്റിലുണ്ടായിട്ട് കൊല്ലുന്നതിനെ ക്കാള്‍ ഉണ്ടാവാതെ നോക്കിയാ പോരായിരുന്നോ ഈ രാക്ഷസികള്‍ക്കും അതിനൊപ്പം നില്‍ക്കുന്ന രാക്ഷസന്മാര്‍ക്കും.

മാളു, നന്നായി ഈ പറഞ്ഞതൊക്കെ
:)
എന്ന്
സ്വന്തം
കനല്‍

ഗീത പറഞ്ഞു...

ഇങ്ങനത്തെ അമ്മമാരും ഉണ്ട്.
ഇവരാണ് വയസ്സാം കാലത്ത് പോയി വൃദ്ധമന്ദിരത്തില്‍ കിടക്കുന്നത്. അപ്പോള്‍ പിന്നെ അവരോടാവും സിമ്പതി. വിതച്ചതല്ലേ കൊയ്യാന്‍ പറ്റൂ.

joice samuel പറഞ്ഞു...

:)

Sureshkumar Punjhayil പറഞ്ഞു...

Manoharam.. Thanks for sharing it. Best wishes.

sreeNu Guy പറഞ്ഞു...

പുതുവത്സരാശംസകള്‍

Unknown പറഞ്ഞു...

oru padana vishayam ......10 mark ninaku

sandeep salim (Sub Editor(Deepika Daily)) പറഞ്ഞു...

പ്രതികരണ ശേഷിയുളള മനസ്‌ കൈമോശം വരാതെ സൂക്ഷിക്കുമല്ലോ?
മംഗളാശംസകളോടെ
സന്ദീപ്‌ സലിം

sandeep salim (Sub Editor(Deepika Daily)) പറഞ്ഞു...

പ്രതികരണ ശേഷിയുളള മനസ്‌ കൈമോശം വരാതെ സൂക്ഷിക്കുമല്ലോ?
മംഗളാശംസകളോടെ
സന്ദീപ്‌ സലിം

Santosh പറഞ്ഞു...

വരാന്‍ വൈകി... കഥ ഇഷ്ടപ്പെട്ടു...
ഒരു തിരിച്ചറിവ് ഉണ്ടാവുമോ? എപ്പോഴെങ്കിലും?

തുടര്‍ന്നും എഴുതുക...

Muhammed Sageer Pandarathil പറഞ്ഞു...

കഥ നന്നായിരിക്കുന്നു
“കുട്ടിക്ക് പൈക്കിണ്, ............
പിന്നെ വരാം

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

it seem like good...keep posting

Irshad പറഞ്ഞു...

കൊള്ളാം.
കഥ ഇഷ്ടപ്പെട്ടു.
ചിന്തിപ്പിക്കുന്ന ഒരു കഥ.

ജന്മങള്‍, അതു പലപ്പോഴും പലര്‍ക്കും ആഘോഷങളിലെ കയ്യബദ്ധം മാത്രമാകുന്നു.

sandeep salim (Sub Editor(Deepika Daily)) പറഞ്ഞു...

മനസിനെ വല്ലാതെ വലയ്‌ക്കുന്നു..... എവിടയൊക്കെയോ കണ്ടുമറന്നതു പോലെ......

ബഷീർ പറഞ്ഞു...

അമ്മ മമ്മിയായപ്പോൾ ..:(

അമ്മിഞ്ഞ നിശേധിക്കുന്ന മമ്മികൾ പ്രസവിക്കാതിരിക്കുന്നത് തന്നെ നല്ലത്

ആടു പ്രസവിക്കട്ടെ..