2009, ജൂലൈ 21, ചൊവ്വാഴ്ച

ഒരു വിലാപം.....

നമ്മുടെ നാട് നശിച്ചു നാരാണകല്ലായി!
ഇവിടെ നിന്നും നാട്ടില്‍ പോയി വന്ന സുഹൃത്തുക്കള്‍ കുറെ വിഡിയൊ ക്ലിപ്സ് മൊബിലില്‍ കൊണ്ടു വന്നു.



ഈശ്വരാ!!... നമ്മുടെ നാട്ടിലെ മൂത്രപുരയില്‍ വരെ ക്യാമറ വെച്ചു ഷൂട്ട് ചെയ്തിരിക്കുന്നു. നമ്മുടെ കോളേജില്‍ പഠികുന്ന പെണ്‍പിള്ളാര്‍ ഒക്കെ ഒരു വഴി ആയി.
നാണവും മാനവും ഒന്നും ഇല്ലാതെ എന്തു കൂള്‍ ആയിട്ടാണെന്നൊ ഈ വൃത്തികേടുകള്‍ ഷൂട്ട് ചെയ്യന്‍ പോസ് ചെയ്യുന്നതെന്നൊ..


ഞാന്‍ എല്ലാം കണ്ടു ഞെട്ടിപ്പോയി. ഭാര്യ ഭര്‍ത്താക്കന്മാര്‍ പോലും ഷൂട്ടിങ് തുടങ്ങിയിരിക്കുന്നു. ചുരുക്കം പറഞ്ഞാല്‍ നാട്ടില്‍ പോയല്‍ തന്നെ പര്‍ദ ഇട്ട് നടക്കുന്നതണു നല്ലത്. ഒപ്പം ട്രയല്‍ റൂമില്‍ പോയി വസ്‌ത്രം മാറുകയും അരുത്..... എല്ലാം പ്രശ്നം ആണ്... നാട്ടി ല്‍ പെണ്‍പിള്ളാരെ പഠിപ്പിക്കാന്‍ വയ്യാത്ത അവസ്ത.


ശരിക്കും അച്ഛന്‍ ഉറങ്ങാത്ത വീടു പോലെ ആയി ഓരൊ വീടും.



നമ്മുടെ നാടു ദൈവത്തിന്റെ സ്വന്തം നാടു തന്നെ.....
* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

അന്യ നാട്ടില്‍ കഴിയുമ്പോള്‍ മറുനാടന്‍ മലയാളിയുടെ മനസ്സില്‍ ഒരു സുന്ദര സ്വപ്നം ഉണ്ട്...
അതും താലോലിച്ചു ചെല്ലുമ്പോള്‍ ആണ് അറിയുന്നത്

ആ സ്വപ്നത്തിലെ ആ നാട് ഉള്ളു !!....


കേരളം എന്നേ മാറിപ്പോയി .. അത് വളരെ മെല്ലെ ആയിരുന്നു ..
ഓര്‍ക്കുന്നില്ലേ എഷ്യാഡിനു ശേഷം റ്റി വി വിപ്ലവം ..
അന്ന് എല്ലാ പരീക്ഷക്കുമൊരു ചോദ്യമായിരുന്നു
"ഇനിയുള്ള കാലത്ത്‌ ജനജീവിതത്തെ റ്റി വി എങ്ങനെ ബാധിക്കും?"

അതേ ലോകം ചുരുങ്ങുകയായിരുന്നു .. സയിപ്പിന്‍ കുഞ്ഞുങ്ങള്‍ ചെയ്യും പോലെ ഇഷ്ടമുള്ളത് മാത്രം ചെയ്ത് അതിനെ ആരും മാതാപിതാക്കളോ അദ്ധ്യാപകരോ പോലും ചോദ്യം ചെയ്യാതെ .... അതിലെ നന്മയോ തിന്മയോ നോക്കാതെ അനുകരിച്ച് ...... ഒരു ചൊല്ലുണ്ട് ......

"ഒരു ഗ്രാമം മൊത്തം വേണം ഒരു കുട്ടിയെ വളര്‍ത്തി നല്ലൊരു പൌരനാക്കാന്‍."എന്ന്‍.......

പണ്ട് ഒരു വഴിക്ക്‌ പോയാല്‍ "നീ എവിടെ പോണു കൊച്ചെ?"

സ്കൂളില് നിന്ന് വരും വഴി ഒരു കാഴ്ച നോക്കിനിന്നാല്‍

"കൊച്ചെ വേഗം വീട്ടില് പോ" എന്ന്‍ കാണുന്നവര്‍ പറയും.

കുട്ടികളെ നേര്‍വഴിക്ക്‌ നയിക്കുക മുതിര്‍ന്നവര്‍ എല്ലാവരും അവരവരുടെ ചുമതല ആയി കരുതി .

ഇന്ന്‍ ആ ഒരു തലമുറ നമുക്ക്‌ അന്യമായി എല്ലാവരും തന്നിലേക്ക്‌ ഒതുങ്ങിക്കൂടി.

ഭര്‍ത്താവും ഭാര്യയും തമ്മില്‍ ഉള്ള ശീത സമരങ്ങള്‍ മക്കളെ ശിക്ഷിക്കുന്നതിലും ശാസിക്കുന്നതിലും നിന്ന് പിന്നോട്ട് പോയി മക്കളുടെ പ്രിതി മാത്രം ആയി അവരുടെ താല്‍പ്പര്യം ..

അനന്തര ഫലമോ കയറു പൊട്ടിയ പട്ടം പോലെ ഒരു കൂട്ടം.... മൃഗങ്ങള്‍ പോലെ---

'തോന്നുന്നത് തോന്നുന്നിടത്ത്‌ വച്ച് ചെയ്യുക.' ..

പുരോഗമനം വേണം പക്ഷെ അത് എത്രത്തോളം? അതാണ് ഇന്ന്‍ അറിയാത്തത്‌ ...
ബര്‍ഗര്‍ പീസ്സ സംസ്കാരം, അല്‍പ വസ്ത്രം, പൊതുസ്ഥലത്ത് പരസ്യ ചുംബനം, ഇത്തിരി വെട്ടം കുറഞ്ഞാല്‍ പിന്നെ എന്തും ..

അത് പിന്നെ ഷുട്ട് ചെയ്ത് കാണുക കാണിക്കുക

ഇതിന് പുരോഗമനം എന്നോ അഥപതനം എന്നോ പേര്‍ ??

ജീവിത മു‌ല്യം എന്ന്‍ ഒന്ന് മനസ്സില്‍ സൂക്ഷിക്കുന്നവര്ക്ക് ദഹിക്കാന്‍ അല്പം ബുദ്ധിമുട്ട് തന്നെ ..

പിന്നെ പേരന്റിങ്ങിന്റെ ചുമതലയും തലവലിയും വേണ്ടാന്ന്‍ വയ്കുന്നവര്‍ക്ക് ഇതൊന്നും ബാധകമല്ല ..

പെണ്മക്കള്‍ മാത്രം സൂക്ഷിച്ചാല്
മതിയോ?

ഒരു മകനെ അതിലും വലിയ പ്രതീക്ഷയോടെ അല്ലെ വളര്‍ത്തുന്നത് ?

അവന്‍ കോപ്രായം കാട്ടിയാല്‍ അത് അതിലും വലിയ വേദന അല്ലെ?

ഇരുപത്‌ വര്‍ഷമെടുക്കും ഒരു ആണ്കുഞ്ഞിനെ പുരുഷനാക്കി എടുക്കാന്‍

20 മിനിട്ടിനുള്ളില്‍ അവനൊരു 'വിഢി' ആയാല്‍ അതില്‍ പരം

ഒരു ജീവിത പരാജയം മാതാ പിതാക്കള്‍ക്ക് വരാനുണ്ടോ?

ചിന്തിക്കാം.............

24 അഭിപ്രായങ്ങൾ:

hi പറഞ്ഞു...

പണ്ടൊക്കെ നാട്ടിലെ യുവാക്കള്‍ ഒന്ന് ഇക്കിളിപ്പെടാന്‍ ഇംഗ്ലീഷ്‌ പടങ്ങളെ ആശ്രയിച്ചിരുന്നു. ഇപ്പോള്‍ സായിപ്പിന് ഇന്ത്യന്‍ പടങ്ങള്‍ ആണ് പ്രിയം . നാട്ടിലെ ക്യാംപസ്സുകളില്‍ ചെന്നാല്‍ അറിയാം . ഒരു പെണ്‍കുട്ടിയെ കല്യാണം ആലോചിക്കുമ്പോള്‍ അവള്‍ ബ്ലൂടൂത്തില്‍ അഭിനയിച്ചിട്ടില്ല എന്ന് ഉറപ്പു വരുത്തേണ്ട ഗതികേടാണ് ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് . കുസാറ്റ് ക്യാമ്പസ്സിലെ പെണ്‍കുട്ടികളുടെയും ടീച്ചര്‍മാരുടെയും മൂത്രപ്പുര സീനുകള്‍ ഇന്ന് ഇന്റര്‍നെറ്റില്‍ സുലഭം . ഇത് ചെയ്യുന്നവന്മാരുടെ ഒക്കെ അമ്മ പെങ്ങമ്മാരുടെ വീഡിയോ പുറത്തു വന്നാലെ ഇവനൊക്കെ പഠിക്കൂ.. പിന്നെ ക്യാമറയ്ക്ക് മുന്നില്‍ എല്ലാം തുറന്നു കാണിച്ച് അവസാനം കൂട്ടുകാരന്‍ വിശ്വാസവഞ്ചന കാണിച്ച് പടം റിലീസാകുമ്പോള്‍ കയര്‍ എടുക്കുന്ന പെണ്‍കുട്ടികളോട് ഒന്നേ പറയാനുള്ളൂ... കഷ്ടം !!!
കാലികപ്രസക്തമായ പോസ്റ്റ്‌. ആശംസകള്‍

Malayali Peringode പറഞ്ഞു...

ഇതിനൊരൊറ്റ പ്രതിവിധിയേ ഉള്ളൂ.

ശരീരം മൂടിപ്പുതച്ച് നടക്കുന്ന സ്ത്രീകളെ
സംസ്കാരശൂന്യരായി പ്രഖ്യാപിക്കുക. പുരുഷമേധാവിത്തം
അടിച്ചേല്‍പ്പിച്ച ഈ വസ്ത്രധാരണ രീതി മാറ്റി
‘എല്ലാം’ തുറന്നിട്ട് നടക്കട്ടെ!

വല്ല്ലവന്റേം പെണ്ണുങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം
ശരീരം മറച്ച് നടക്കുന്നതിനെ ‘മൂരാച്ചിത്തര’മായും
അടിമത്തമായും വിശേഷിപ്പിക്കുകയും, നിരവധി പോസ്റ്റുകള്‍ നാട്ടുകയും ചെയ്ത ഈ ബൂലോകത്തുനിന്ന് ഇത്തരം ഒരു ‘പോസ്റ്റ്’ പ്രതീക്ഷിച്ചതല്ല.

ഈ സദുധ്യമത്തിന് അഭിനന്ദനങ്ങള്‍!

ഒരു യുവാവോ, യുവതിയോ തന്റെ ചുറ്റുപാടുകളില്‍ നിരന്തരം അശ്ലീലവും മറ്റു കുറ്റകൃത്യങ്ങളും ദിനം‌പ്രതി കണ്ടു കൊണ്ടാണ് ജീവിക്കുന്നതെങ്കില്‍, അവന്‍/അവള്‍ തെറ്റ് ചെയ്യുമ്പോള്‍ ഒരു മനക്കുത്തുപോലും ഉണ്ടാകില്ല.

മാളുവും അബ്‌കാരിയും പറഞ്ഞതുപോലെ,
പണ്ടൊക്കെ ഒരു സിനിമാ പോസ്റ്റര്‍ നോക്കി നില്‍ക്കാന്‍ പോലും ഭയമായിരുന്നു.
അതേസമയം ഇന്നോ?
അച്ഛനും അമ്മയും മകനും മകളും ചിലപ്പോള്‍ അടുത്തവീട്ടിലെ ‘ചേട്ടനും’ എല്ലാം ചേര്‍ന്ന് ഇരുന്ന് കാണുന്ന നമ്മുടെ ചാനലുകളിലെ പരിപാടികളൂടെ നിലവാരം ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ?

കോമഡി എന്ന പേരില്‍ നമ്മുടെ ചാനലുകളില്‍ വരുന്ന പരിപാടികളുടെ ദ്വയാര്‍ഥ പദപ്രയോഗങ്ങളെക്കുറിച്ച് ആരെങ്കിലും വേവലാതി പെട്ടിട്ടുണ്ടോ; കുലുങ്ങിച്ചിരിക്കുകയല്ലാതെ?

ഇനിയൊരു വിഭാഗം ഉണ്ട്. ഭാര്യമാരെ നാട്ടില്‍ നിറുത്തി, ഗള്‍ഫില്‍ വന്ന് കുറച്ച് കാശൊക്കെയാകുമ്പോള്‍ ആരെങ്കിലും പറയുന്നത് കേട്ട് എന്നും വഴക്കോടു വഴക്ക്. ഭാര്യമാരോട് സ്നേഹപുരസരം രണ്ടുവാക്ക് പറയുന്നത് ഏതോ പാതകം ചെയ്യുന്ന പോലെയാണവര്‍ കാണുന്നത്.

ഇത്തരം ‘വിരഹജീവികളെ’ വലവീശാനായി ഒരു വിഭാഗം പലരൂപങ്ങളില്‍ സഹായികളുടെ തോലണിഞ്ഞ് നാട്ടില്‍ സ്വൈരവിഹാരം നടത്തുന്നുണ്ട് എന്നകാര്യം ഓര്‍ത്താല്‍ അവനവന് നന്ന്.

ആണ്‍-പെണ്‍ മക്കള്‍ക്ക് സ്വന്തം വീട്ടില്‍ നിന്ന് മതിയായ സ്നേഹവും പരിഗണനയും സ്വന്തം അച്ഛനമ്മമാര്‍ കൊടുക്കുന്നില്ലെങ്കില്‍ അവര്‍ അത് കിട്ടുന്നിടം നോക്കി പോകും. അച്ഛനമ്മമാര്‍ ശ്രദ്ധിക്കുക.

ഓടോ:-
അധികപ്രസംഗമായെങ്കില്‍ ക്ഷമിക്കുക...

പാവപ്പെട്ടവൻ പറഞ്ഞു...

നോവറിഞ്ഞ അമ്മയും
നൊന്തു പെറ്റ മക്കളും
ഏറേകുറഞ്ഞൊരു
വ൪ത്തമാനത്തില്‍

ദിനംതോറും പെരുകുന്നു
മലീനമാകുന്ന ഗര്‍ഭാശയങ്ങള്‍്
ജീവിത തിരക്കിനിടനാഴികളില്‍
പുഴുക്കുത്തു വീണ പുതു
സംസ്കാരത്തിന്‍റെ
ദിനചരൃകളില്‍
പാശ്ചാതൃ
പരിവേഷത്തി൯
പറുദീസകളില്‍
പരുശുദ്ധി പരിഹാസൃമാകുന്ന
നാഗരിക ഭ്രമങ്ങലില്‍
ബോധമറ്റ അപഥസന്ചാരങ്ങളില്‍

നന്നേ ഇഷ്ടമായ ഒരു പോസ്റ്റ്‌ ആശംസകള്‍

യദുമേയ്ക്കാട് പറഞ്ഞു...

ഇവിടെ ഈ കോപ്പ്രായങ്ങല്ള്‍ക്ക് സത്യത്തില്‍ ഉത്തരവാദി ആര് ? എന്തിനും ഏതിനും സായിപ്പിനെ അനുകരിക്കുന്ന നമ്മളോ ? അതോ നമ്മുടെ നാടിന്‍റെസംസ്കാരം തല്ലിക്കെടുത്തുന്ന വിദ്യാഭ്യാസ കച്ചവടത്തിന് ചരട് വലിക്കുന്ന ഭരണകര്‍ത്ത്താക്കാലോ , -കൊടിയുടെ നിറഭെദവുമ് മറ്റുമില്ലാതെ-;അതോ ഇതിനെല്ലാം മൌനാനുവാദം നല്കിയ നമ്മുടെ സാഹിത്യ നായകരോ ? അതോ തികഞ്ഞ കഴുതയെ പോലെ ജീവിക്കാന്‍ പറ്റുന്ന നമ്മളോ ? ആരും കേള്‍ക്കാതെ മനസിലെങ്കിലും പാടാം .....മാവേലി ...നാടുവാണീടും ...കാലം ..........!!!!!!!!!!!!!!

Senu Eapen Thomas, Poovathoor പറഞ്ഞു...

എന്താണു നമ്മുടെ കേരളത്തിനു പറ്റിയത്‌? ഗോഡ്‌സ്‌ ഓണ്‍ കണ്‍ട്രി. ഇപ്പോള്‍ കണ്‍ട്രീസ്‌ ഓണ്‍ കണ്‍ട്രിയായി അധപതിച്ചിരിക്കുന്നു.

കൂടാതെ ഇപ്പോള്‍ റ്റിവിയില്‍ കാണുന്ന ഒരു പരസ്യവും... പറ.. ഏപ്പോഴാ സംഭവിച്ചത്‌? ഒരു സുരക്ഷിതവുമില്ലാതെ... ഐ പില്‍ എടുത്തോ?? ആഹ്ഹാ നമ്മള്‍ അത്മാഭിമാനത്തോടെ പറയുന്ന ആ ആര്‍ഷ ഭാരത സംസ്ക്കാരത്തിന്റെ ഉദാത്ത ഭാവന...

നാളെ കേരളത്തില്‍ പെണ്‍ക്കുട്ടികളെ പര്‍ദ്ദ ഇട്ട്‌ നടക്കാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചാല്‍ അവരെ കുറ്റം പറായാനാകുമോ? മൂത്രപ്പുര മുതല്‍ കിടപ്പറ വരെ ക്യാമറാ കണ്ണുകള്‍ നീങ്ങുകയല്ലെ....ബ്ലൂ റ്റൂത്ത്‌ വഴി ഇന്ന് ബ്ലൂകള്‍ പ്രചരിപ്പിക്കുന്നു.... കാലത്തിന്റെ മാറ്റങ്ങളെ.

ഇനിയും പലതും പറയണമെന്നുണ്ട്‌... വാക്കുകള്‍ക്ക്‌ ക്ഷാമം.

സസ്നേഹം,
സെനു,പഴമ്പുരാണംസ്‌.

അജ്ഞാതന്‍ പറഞ്ഞു...

ഞാനെന്തു പറയാന്‍ ഇവിടെ ഈ കേരളത്തില്‍ അഭിപ്രായസ്വാതന്ത്രം ഇല്ലല്ലോ.അഭിപ്രായം പറഞ്ഞാല്‍ out of trend or burchawasi or leftist or rightist or nuxel or maoist or uncultered fellow or fraud .

Dr. Prasanth Krishna പറഞ്ഞു...

മാളൂ

ഇതിലൊക്കെ എന്തിരിക്കുന്നു? പുതുതലമുറ ഇങ്ങനെയാണ്. പണ്ട് മാളുവിന്റെ തലമുറക്കു മുന്നെയുള്ള തലമുറ നിങ്ങളുടെ തലമുറപോലെയാണോ ജീവിച്ചത്? ഇന്ന് വ്യക്തിസ്വാതന്ത്യം കൂടി. എക്സിബിഷനിസവും. ജീവിതം ആസ്വദിക്കാനുള്ളതാണ്. ഓരോരുത്തരുടേയും ആസ്വാദനം ഒരോരോ കലകളില്‍, തലത്തില്‍ ആയിരിക്കുമന്നുമാത്രം. പണ്ടത്തെ തലമുറക്ക് കളി ഭ്രാന്തുണ്ടായിരുന്നു. ഇന്നത്തെ തലമുറക്കും. അതിന്റെ തലം ഇത്തിരി മാറിപോയി. ഈ ജനറേഷന്‍ ഗ്യാപ്പ് എന്നു പറയില്ലേ, അതുതന്നെ. അടുത്ത തലമുറകളില്‍ ഈ തലമുറ ഇത്രതന്നെ പ്രതീക്ഷിക്കുന്നില്ല. പ്രതീക്ഷിച്ചിട്ട് വകയില്ല, കാരണം പുതുതലമുറ ഇങ്ങനെയാകുമ്പോള്‍ വരും തലമുറ എങ്ങനെയാകും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇന്നത്തെ തലമുറയുടെ സങ്കല്പങ്ങള്‍ മാറി. പണ്ട് ഒരു പെണ്‍കുട്ടിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു എന്നറിഞ്ഞാല്‍ പിന്നെ വിവാഹാലോചന അവിടെ മുടങ്ങും. പിന്നീട് അതില്‍ കാര്യമില്ല, കൗമാരത്തിലും, കാമ്പസിലും ഒക്കെ പ്രണയം അതു പതിവാണ്, എന്നു കണ്ണടച്ചു നിങ്ങളുടെ തലമുറ, പിന്നെത്തെ തലമുറ ഭാര്യയുടെ പഴയ കാമുകനുമായ് സഹ്യദം പങ്കുന്നതിലും വീട്ടില്‍ വച്ച് സല്‍ക്കരിക്കുന്നതിനും മടിയില്ലാത്തവരായി. ഇന്നത്തെ തലമുറക്ക് വിവാഹത്തിന് മുന്‍പ് എങ്ങിനെ ആയല്‍ എന്താ, അത് കഴിഞ്ഞ് എങ്ങിനയന്നു നോക്കിയാല്‍ പോരെ എന്ന ചിന്താഗതിയാണ്. ഇനി ഒന്നു പ്രസവിച്ചതോ, അബോര്‍ഷന്‍ നടത്തിയതോ ആയാലും, നിലവില്‍ വിവാഹിതയാകാതിരുന്നാല്‍ മതി എന്ന പക്ഷക്കാരാണ് ഇന്നെത്തെ തലമുറ. ഇന്നത്തെ വിവാഹ പരസ്യങ്ങള്‍ നോക്കിയാല്‍ അറിയാം അതില്‍ പ്രത്യേക കോളമുണ്ട്. വിവാഹം കഴിയാതെ കുട്ടികള്‍ ഉണ്ടന്നു രേഖപ്പെടുത്തിയിരിക്കുന്ന പ്രഫൈലുകള്‍ കാണാം. അതുപോലെ ജാതി മതം ഒന്നും പ്രശ്നമല്ലാതായി. ഭാര്യമാരെ എക്സ്ചേഞ്ച് ചെയ്യുന്ന സംസ്കാരവും വളര്‍ന്നു തുടങ്ങി. കാലം മാറുമ്പോള്‍ സംസ്കാരവും മാറും. അങ്ങ് സിന്ധൂനദീതട സംസ്കാരമാണോ ഇന്ന്? നിങ്ങളുടെയോ അതിനു മുന്‍പുള്ള തലമുറയോ അതാണോ പിന്തുടര്‍ന്നത്. അപ്പോള്‍ മാറിവരുന്നതിനെ അക്സപ്റ്റ് ചെയ്യുക. കണസര്‍‌വേറ്റീവാകുന്നതുകൊണ്ടാണ് ഇങ്ങനെ ഒക്കെ തോന്നുന്നത്. പുതുതലമുറക്കൊപ്പം നടക്കുക. കണ്ടിരുന്നില്ലേ അഗ്നിവേശിന്റെ വാക്കുകള്‍. അത് ഒരു വ്യക്തിയുടെ ശബ്ദമല്ല ഇന്നത്തെ തലമുറയുടെ ശബ്ദമാണ്.

വയനാടന്‍ പറഞ്ഞു...

ഞെട്ടിപ്പിക്കുന്ന കാഴ്ച്ചകൾ.
പോസ്റ്റിനു നന്ദി

Sureshkumar Punjhayil പറഞ്ഞു...

Vilapikkan enthirikkunnu...! Nammalum Purogamikkukayalle ...!

Manoharamaya post... Ashamsakal...!!!

VINOD പറഞ്ഞു...

enthnu nammude samskaram ennu parayunnathu malu , ee samsakarm ennokke parayunnathu thanne oru thattipalle , nammude nattil pandu namboothir mar anavadi stree kale vivaham kazikku mayirunnu , nair streekalkku onniladhikam sambadham akkam, nattil streekal madu marakkan thundgiyittu 200 years akaunne ullu , mattam anivariyam annu , namukku athine thadayan avilla
pinne kuttikalude kariyam only we can pray

lekshmi. lachu പറഞ്ഞു...

vruthikedu kaanikkunathil aaninum,penninum thullya pagalitham aanullathu..athil penkuttykale maatram parajittu karyam undo??engilum pandulla penkuttikalkku alpom pedi undayirunnu..ennathilla..ellavarum jeevitham aaswasthikkunu..naleye kurich chinthikkathe..pandu purushanu maatram aayirunu agine chintha..avanu enthum aakam enna chintha..ennu penkuttikalum maari..cheriya oru abhipraya vethyasam parajotey ee photoyil..ethil purushante mugam maatram marachu..athupole enthe pennite mugam marakajathu?athil pangaali avalum avanum oru pole alle??ethanu purusha medhavitham..

Manoraj പറഞ്ഞു...

malu..

post kanan vaiki..nannayittundu...kututhal onnum parayunnilla..malu paranja pole keralam daivathinte natalle?

Unknown പറഞ്ഞു...

കണ്ണ് തുറകാതെ നടകേണ്ടി വരും

poor-me/പാവം-ഞാന്‍ പറഞ്ഞു...

സമൂലം വായിച്ചു.കരഞിട്ട് കാര്യമില്ല ..ഒന്നു ചെയ്യാം നാം അതിന്റെ ഭാഗമാകതിരിക്കാം...

Jishad Cronic പറഞ്ഞു...

nalla samooham nammalku nashtapettirikkunnathinte thelivaanu ethellam.. pinne kurachu saamadrohikalude kadannu kayattavum.

Unknown പറഞ്ഞു...

where r u ????????

Unknown പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
African Mallu പറഞ്ഞു...

absolutely perfect for the new gen

അജ്ഞാതന്‍ പറഞ്ഞു...

ivarudeyokke under groundil mulakh teakanam

അജ്ഞാതന്‍ പറഞ്ഞു...

ivarudeyokke under groundil mulakh teakanam

അജ്ഞാതന്‍ പറഞ്ഞു...

ivarudeyokke under groundil mulakh teakanam

അജ്ഞാതന്‍ പറഞ്ഞു...

ivarudeyokke under groundil mulakh teakanam

അജ്ഞാതന്‍ പറഞ്ഞു...

ivarudeyokke under groundil mulakh teakanam

അജ്ഞാതന്‍ പറഞ്ഞു...

ivarudeyokke under groundil mulakh teakanam