2008, നവംബർ 6, വ്യാഴാഴ്‌ച

തീപ്പൊരിയായെന്നുള്ളില്‍

നിന്നെ സ്നേഹിച്ചാ‌രൊടൊക്കെയൊ
അതൊയീലോകത്തോടൊ
ഞാനെന്‍ വാശി തീര്‍ക്കുന്നുവോ.
ഇത്രനാളുമെന്നെ ഒറ്റക്കാക്കി
തള്ളിപറഞ്ഞയീലോകത്തിന്
കാട്ടികൊടുക്കാനെന്റെയുള്ളില്‍
തുടിക്കുന്നൊരു മനസ്സുണ്ടെന്ന്
അല്ലങ്കിലാരുമറിയണ്ടെന്റെയുള്ളം
നിന്നൊടുള്ളെന്‍ സ്നേഹത്തിനാഴം
നീ പോലുമറിയരുതിപ്പോള്‍
നിന്‍രൂപത്തെയല്ല
ഞാന്‍ സ്നേഹിപ്പതെന്നാല്‍
നീയൊരു തീപ്പൊരിയായെനുള്ളിന്റെ‌-
യുള്ളില്‍ കത്തിപടരുകയാണിന്ന്
ഇത്രനാളുമെന്‍‌ മനസ്സില്‍
മഞ്ഞുമലപോലെകെട്ടിക്കിടന്നോരാ
സ്നേഹമിന്നുരുകിയൊഴുകുകയാണോ?
അതെന്താണെന്നെനിക്ക് തന്നെയറിയില്ലാ
സ്നേഹമായിരിക്കുമോയെനിക്ക്
നിന്നോടുള്ള അഗാധമാംസ്നേഹം!

25 അഭിപ്രായങ്ങൾ:

ചാണക്യന്‍ പറഞ്ഞു...

തീപ്പൊരി....:)

കാപ്പിലാന്‍ പറഞ്ഞു...

നിന്നോടുള്ള അഗാധമാംസ്നേഹം

I LOVE YOU MAALOO

മയൂര പറഞ്ഞു...

ആദ്യത്തെ പാരഗ്രാഫ് തിരിച്ച മാനദണ്ഡമെന്താണെന്ന് മനസിലായില്ല(eg:- first two). കോമ ആവശ്യമുള്ളിടതൊക്കെ യഥേഷ്ടം ഇടാൻ വിലക്കുണ്ടൊ ;)

ആശയമിഷ്ടമായി...:)

M.K.KHAREEM പറഞ്ഞു...

ആശയം നന്ന്...
കലങ്ങുന്ന ഹൃദയത്തിന്റെ കയ്യൊപ്പ്...
ആ വാക്കുകള്‍ ചെത്തി മിനുക്കിയിരുന്നെന്കില്‍
എന്നാശിച്ചു പോകുന്നു....
ആശംസകള്‍...

K G Suraj പറഞ്ഞു...

ഉഗ്രന്‍..
തീ പോലെ പനിക്കുന്നത്`
ഇഷ്ട്ടമായി..
തുടര്‍ന്നു കൊണ്ടേ ഇരിക്കുക..
പനി മാറിയാലും..

Unknown പറഞ്ഞു...

ആശംസകള്‍...!

അജ്ഞാതന്‍ പറഞ്ഞു...

തീപ്പൊരിയായെന്നുള്ളില്‍...
ന യൊന്ന് ഇരട്ടിപ്പിച്ചുകൂടെ? തലക്കെട്ടല്ലേ?

ഞാനും നിന്‍രൂപത്തെ യല്ല സ്നേഹിക്കുന്നത്.
ഇനി കവയത്രിയെ സ്നേഹിച്ചുകളയാം.

തുരപ്പന്‍

ഉപാസന || Upasana പറഞ്ഞു...

നന്നായി എഴുതി
:-)
ഉപാസന

prakashettante lokam പറഞ്ഞു...

എനിക്കൊന്നും മനസ്സിലായില്ല...
ഒന്നും കൂടി വായിക്കട്ടെ...
pls expand yr profile

അജ്ഞാതന്‍ പറഞ്ഞു...

എനിക്കൊന്നും മനസ്സിലായില്ല...
ഒന്നും കൂടി വായിക്കട്ടെ...
pls expand yr profile

K C G പറഞ്ഞു...

സ്നേഹം ഇങ്ങനെയൊക്കെയാണ്. ചിലപ്പോള്‍ ഒരു തീപ്പൊരിയില്‍ നിന്ന് കത്തിപടരും. പിന്നെ മഞ്ഞുമല പോലെയതു ഉറയും. വീണ്ടും ഉരുകി ഒലിക്കും....
മാളൂ, ആശയത്തിന്റെ പൂര്‍ണത വരത്തക്കവണ്ണം സ്റ്റാന്‍സ തിരിക്കുന്നതാണ് നല്ലതെന്നു തോന്നുന്നു.

ആ വാശി ഇഷ്ടപ്പെട്ടു.

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

ഇതൊരു അടക്കംകൊല്ലി(?)സ്നേഹ വലയാണല്ലോ മാളു :)

മാളൂ പറഞ്ഞു...

ചാണക്യന്‍ :- ആദ്യ കമന്റിനും ഈ പുഞ്ചിരിക്കും നന്ദി

കാപ്പിലാനേ ഹ്ഹ്ഹ്

മയൂരാ മാനദണ്ഡം !!
മാനം+ ദണ്ഡം കിട്ടി ഞാന്‍ കോമയില്‍ ആവും.

ഖരിം മാഷേ നന്ദി, ചെത്താന്‍ എനിക്ക് അറിഞ്ഞിട്ട് വേണ്ടെ?

സൂരജ് ഞാന്‍ ഒരു ചുക്കു കാപ്പി കുടിക്കട്ടെ ,ഒന്ന് അങ്ങൊട്ടും ....

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി. വന്നു വായിച്ചതിനും ആശംസകള്‍ക്കും നന്ദി.

തുരപ്പാ തലക്കെട്ട് ദേ ‘റ്റര്‍ബ്ബന്‍‘ ആക്കി കേട്ടോ
തുരപ്പന്‍ ഇപ്പോല്‍ ക്യൂവില്‍ രണ്ടാമതാണ്
മുന്നില്‍ ഒരു I <3 U from USA :-)

ഉപാസന വന്നതിനും വായിച്ചതിനും നന്ദി

ജെപി, ഹിഹി
പ്രൊഫൈല്‍ പയ്യെ വളരും
ഞാന്‍ ആരുമല്ല ഇപ്പോള്‍

ഗീതടിച്ചറെ നന്ദി ഞാന്‍ സ്റ്റാന്‍സ വേണ്ടന്ന് വച്ചു
എനിക്ക് അറിയില്ല,

ചിത്രകാരാ ഞാന്‍ പാവം! വായിച്ചതിനും അഭിപ്രായത്തിനും നന്ദി.

മണിലാല്‍ പറഞ്ഞു...

മാളൂട്ടി,
കവിതയെനിക്കിഷ്ടപ്പെട്ടു.

മാണിക്യം പറഞ്ഞു...

.....എന്റെയുള്ളില്‍
തുടിക്കുന്നൊരു മനസ്സുണ്ടെന്ന്.....

:) പലരും പലപ്പൊഴും മറക്കുന്നു അല്ലെ?

മയൂര പറഞ്ഞു...

കോമയിലായാൽ ഞാൻ കുത്തി നോക്കും :)

Sureshkumar Punjhayil പറഞ്ഞു...

Ee theeppori ennum kedathirikkatte...!!!!

Senu Eapen Thomas, Poovathoor പറഞ്ഞു...

ഹൊ...എന്തായിത്‌? ഇങ്ങനെയും യുവതലമുറയോ? അവര്‍ക്ക്‌ എവിടുന്ന് കിട്ടി ഇത്ര നല്ല ഭാഷ? അതും സുധാകരന്‍ മന്ത്രിയുടെ നാട്ടില്‍....കൊള്ളാം...[ഒന്നും മനസ്സിലായില്ലയെന്ന് ആരോടും ഞാന്‍ പറയണില്ല] അടിപൊളി...ഇതില്‍ സ്നേഹം ഉണ്ട്‌...അതിന്റെ ചൂടും ഉണ്ട്‌....

ഇനിയും എഴുതുക.

പഴമ്പുരാണംസ്‌.

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

കുട്ടിമാളൂ...
ആശയം കൊള്ളാം...വരികള്‍ ഒരു ക്യാമ്പസ് പ്രണയ കവിതപോലെ ദുര്‍ബലമായ പോലെ...
കൂടുതല്‍ വായിക്കൂ.. എഴുതൂ....
നല്ല കവിതകള്‍ പിറക്കട്ടെ......

hi പറഞ്ഞു...

ആശംസകള്‍...!

ബഷീർ പറഞ്ഞു...

തീപ്പൊരി..സ്നേഹം :)

മാളൂ പറഞ്ഞു...

മാര്‍‌ജാരന്‍:
വായിച്ചതിനും അഭിപ്രായത്തിനും നന്ദി..
മാണിക്യം നന്ദി.
മയൂരാ അയ്യോ ...എന്നാലും വിടില്ല എന്നാണൊ?
സുരേഷ്കുമാര്‍‌:‍‌ തീപ്പൊരിയില്ലാതായാല്‍ ചാരമാവില്ലേ ?
സെനു ഈപ്പന്‍ ഇതു പുതുപുരാണം:)
രണ്‍ജിത് ചെമ്മാട്:
ചിലതൊക്കെ ദുര്‍ബലമാവുന്നതു കൊണ്ടല്ലേ ബാക്കിയുള്ളവ ശക്തമാവുന്നത്?
ഷമ്മി: വന്നതിനും വായിച്ചതിനും ആശംസകള്‍ക്കും വളരെ നന്ദി

മഴക്കിളി പറഞ്ഞു...

സ്നേഹമായിരിക്കുമോയെനിക്ക് ,
നിന്നോടുള്ള അഗാധമാംസ്നേഹം....

Sureshkumar Punjhayil പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Unknown പറഞ്ഞു...

ഉഗ്രന്‍ ....എനിക്കിഷ്ടായി .....സ്നേഹമാണ് അഖില സാര മൂഴിയില്‍ ..I love You