2008, ഡിസംബർ 21, ഞായറാഴ്‌ച

വീട്




വീട്
അതേ പടികൾ
പായൽ ഉള്ള പടികൾ
താഴെ ഇരുൾ മൂടിയ പാടം
അതേ പടികൾ
പായൽ ഉള്ള പടികൾ
താഴെ ഇരുൾ മൂടിയ പാടം
ഇരുട്ടിന്റെ ഗന്ധം അതു പോലെ തന്നെ
കഴിയുമ്പോൾ ഇരുട്ടിന്റെ ഗന്ധം മാറില്ലെ?
ഈ വർഷങ്ങളിൽ രാത്രികളുണ്ട്.
അവർ ഇവിടെ
തമ്പ് അടിച്ചിരിക്കുന്നു
രാത്രിക്കുഞ്ഞുങ്ങൾ സൊറ പറഞ്ഞിരിക്കുന്നു
നീ ഇനിയും വരില്ലെന്ന് അവർ പറയുന്നു
ഇരുട്ടിട്ടിനെ കീറി മുറിച്ച് വരാൻ
അവനു കഴിയും
പുഴയുടെ പാലത്തിന്റെ പട്ടിക മൂന്നെണ്ണം പോയി
വഴികൾ മാറ്റി വെട്ടി, ഇനി വഴിയറിയാതെ?
കൈത്തോട് വഴിമാറിയിട്ടാ ഒഴുകുന്നത്
പുഴയും തോടും കടക്കാതെ വരാൻ നിനക്ക്
കഴിയുമെന്നത് ഞാൻ മറന്നു.

20 അഭിപ്രായങ്ങൾ:

ഹരീഷ് തൊടുപുഴ പറഞ്ഞു...

മാളുവെ;

വീടിന്റെ ഫോട്ടോ കണ്ടിട്ടെനിക്ക് പേടിയാകുന്നു!!

ആദ്യത്തെ മൂന്നു ലൈന്‍ വീണ്ടും ആവര്‍ത്തിക്കുന്നു, എന്തിന്??

ഒരു വരിയില്‍ നിന്ന് അടുത്തവരിയിലേക്കു പോകുമ്പോള്‍ ഒരു കോണ്ടാക്ട് കിട്ടുന്നില്ല; ഇനി എന്റെ അറിവില്ലായ്മയാണെങ്കില്‍ ക്ഷമിക്കണേ..

ഉദാ:
ഇരുട്ടിന്റെ ഗന്ധം അതു പോലെ തന്നെ
കഴിയുമ്പോൾ ഇരുട്ടിന്റെ ഗന്ധം മാറില്ലെ?

ജന്മസുകൃതം പറഞ്ഞു...

ഇരുട്ടിനെ കീറി മുറിച്ചു വരാന്‍ അവനു കഴിയും
പായല്‍ പിടിച്ച പടികളൊന്നും
ഒരു തടസ്സമേയല്ല
ഓര്‍മ്മകളില്‍ വല്ലാത്തൊരു സങ്കടം ധ്വനിക്കുന്നുണ്ടല്ലൊ.
എന്റെ തോന്നലാണോ?
ആശംസകളോടെ

ജന്മസുകൃതം പറഞ്ഞു...

ഇരുട്ടിനെ കീറി മുറിച്ചു വരാന്‍ അവനു കഴിയും
പായല്‍ പിടിച്ച പടികളൊന്നും
ഒരു തടസ്സമേയല്ല
ഓര്‍മ്മകളില്‍ വല്ലാത്തൊരു സങ്കടം ധ്വനിക്കുന്നുണ്ടല്ലൊ.
എന്റെ തോന്നലാണോ?
ആശംസകളോടെ

Unknown പറഞ്ഞു...

ചിത്രം നന്നായി..
രാത്രി കുഞ്ഞുങ്ങള്‍ സൊറ പറഞ്ഞിരിക്കുന്നു
ചിത്രത്തിനു പറ്റിയ അടികുറിപ്പ്
വീട്
അതേ പടികൾ പായൽ ഉള്ള പടികൾ
താഴെ ഇരുൾ മൂടിയ പാടം അതേ പടികൾ
പായൽ ഉള്ള പടികൾ
താഴെ ഇരുൾ മൂടിയ പാടം ഇരുട്ടിന്റെ ഗന്ധം !
ഒരേ വരികള്‍ക്ക് പല അര്‍ത്ഥങ്ങള്‍ കല്പിക്കുകയാണോ?
വിത്യസ്തമായാ കാഴ്ചപ്പാട് ..

siva // ശിവ പറഞ്ഞു...

ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന വരികളും ചിത്രവും....

ഈ ചിത്രം എത്ര നന്നായിരിക്കുന്നു....

തണല്‍ പറഞ്ഞു...

മരണവും പ്രണയവും മണക്കുന്നു..വല്ലാതെ!

ഉപാസന || Upasana പറഞ്ഞു...

Nice Photot and thoughts
:-)
Upasana

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

വരാമിനിയും ഇടതടവില്ലാതെ...!!
:)

Ajith Nair പറഞ്ഞു...

ആ വീടിന്റെ ചിത്രം എന്നെ വല്ലാതെ അലട്ടുന്നു...വരികളും......

Unknown പറഞ്ഞു...

കുറച്ചു വരികൾ കൊണ്ട് ഒരു ആശയ സാഗരം തീർത്തു. വേട്ടയാടുന്ന ചിന്തകൾ...വളരെ വ്യത്യസ്തമായ പ്രമേയം..ആശംസകൾ

നവരുചിയന്‍ പറഞ്ഞു...

ഇതു ആകാശഗംഗ യിലെ വീടല്ലേ ... അപ്പൊ മാളൂട്ടി പ്രേതം ആണോ ?

ഗീത പറഞ്ഞു...

നീലനിലാവൊളിയില്‍ കുളിച്ചു നില്‍ക്കുന്ന ആ വീട് മനോഹരം. അവിടേയ്ക്ക് പുഴയും തോടുമൊന്നും കടക്കാതെ വരാനറിയാവുന്ന ആള്‍ ആരാണ് മാളൂജീ?

ajeesh dasan പറഞ്ഞു...

ishttamulla aal aduthullappol
nishabdatha polum sangeethamaanu..
varikal orupaadishttam..

പാറുക്കുട്ടി പറഞ്ഞു...

നീ ഇനിയും വരില്ലെന്ന് അവർ പറയുന്നു
ഇരുട്ടിട്ടിനെ കീറി മുറിച്ച് വരാൻ
അവനു കഴിയും

കൊള്ളാല്ലോ മളൂട്ടിയേ....

കാവലാന്‍ പറഞ്ഞു...

കൊള്ളാമല്ലോ മാളൂ... വിരഹത്തിന്റെ ഇരുളില്‍ മോഹത്തിന്റെ മിന്നാമിന്നിവെളിച്ചങ്ങള്‍ അവിടവിടെ തെളിഞ്ഞുകാണുന്നു,തുടരുക ഭാവുകങ്ങള്‍.‍

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

മണമില്ലായൊരു പനിന്നീര്‍ പൂവുപോലുള്ളീ
പ്രണയനൊമ്പരങ്ങള്‍ ,
കണ്ണീര്‍ പോലും വറ്റിവരണ്ടുണനങ്ങിയ
എനിക്കെന്തിനു നല്കിടുന്നൂ ?

വിജയലക്ഷ്മി പറഞ്ഞു...

ormmayil orupaadu pinnilekku chindhippikkunnu eepost..aashamsakal!

Sureshkumar Punjhayil പറഞ്ഞു...

Ente veettilekkulla madakka yathra... Ashamsakal..!!!

Kichu $ Chinnu | കിച്ചു $ ചിന്നു പറഞ്ഞു...

ചിത്രം സ്വന്തായിട്ടെടുത്തതാണോ? നല്ല വീട്...

Kichu $ Chinnu | കിച്ചു $ ചിന്നു പറഞ്ഞു...

ചിത്രം എന്റെ തറവാടിനെ ഓര്‍മ്മിപ്പിച്ചു