
അവര്‍ ഈ പുതിയ ഹൌസിങ്ങ് കോളണിയില്‍ വന്നിട്ട് ഒരു വര്‍ഷം തികയുന്നില്ല ...
വളരെ നല്ല ആള്‍ക്കാര്‍ എല്ലാവര്‍ക്കും ഇഷ്ടമായി.. അഞ്ചുവയസ്സുള്ള ഒരു
മകള്‍ രണ്ടാള്‍ക്കും ജോലി..
ഏതോ ഗെറ്റുഗതറിനു ശേഷം തിരികെ വരുമ്പോള്‍ മീര പറഞ്ഞു,
ബീന ഇതിനു മുന്നേ കുടുംബത്തായിരുന്നു താമസം.
അവിടെ ഒട്ടും ഫ്രീഡം ഇല്ലായിരുന്നു ..
അല്ലങ്കിലും ഇന്‍ ലോസൊക്കെ കൂടെ ആവുമ്പൊ അതിന്റെതായ ഡിഫികള്‍ട്ട്റ്റി,...
"ബൈ ദ വേ ആരാ ബീന?"
"ഹോ എന്റെ ഹരീ എത്ര വട്ടം പറയണം?
ആ പുതിയ ഫാമിലി തങ്കത്തിന്റെ നേബര്‍ .."
ശ്രീമതിക്ക് സുഖിച്ചില്ല ഇനി അടുത്ത ഏതേലും ഇവന്റ്
കിട്ടും വരെ ഇന്നത്തെ പൊട്ടും പൊടിയും കേട്ടൂ കൊണ്ടേ ഇരിക്കാം ...
"ഉം അതു തന്നെ.. ഹൌസിങ്ങ് ലോണ്‍ എല്‍ ഐ സി നിന്ന് എടുത്താണത്രേ വീട്
തീര്‍ത്തത് ..പിന്നെ ബീനയുടെ ബ്രദറ് സ്റ്റേറ്റ്‌സിലാ പുള്ളി കുറെ ഹെല്‍പ്പ് ചെയ്തു.
പിന്നെ കേട്ടോ ഹരീ, ബീന പറയുവാരുന്നു ഈ ഏഴു കൊല്ലത്തിനിടക്ക് ഇപ്പൊഴാ ലൈഫ്
ഒന്ന് റിലാക്സ് ആയതന്ന്.."
"ഇപ്പോ അവരു മാത്രമല്ലെയുള്ളു , പിന്നെ രവി ഒത്തിരി അട്‌ജസ്റ്റ് ചെയ്യും,
ക്ലീനിങ്ങ് വാഷിങ്ങ് ഒക്കെ അവര്‍ ചെയ്യും , തങ്കത്തിന്റെ സെര്‍വന്റ് തന്നെയാ."
ഒരു മെഗാ സീരിയലിനുള്ള മാറ്റര്‍ ഒറ്റദിവസം കൊണ്ട് കിട്ടിയ കോളുണ്ട് ......
"അതേ, തങ്കം പറഞ്ഞതാ കേട്ടോ. തങ്കത്തിന് ബീനയുടെ കയ്യില്‍ നിന്ന്
സി ഡി കിട്ടാറുണ്ടത്രെ.
അവിടെ തറവാട്ടില്‍ വച്ച് കോമണ്‍ റ്റിവിയല്ലേ ?
ഇപ്പൊ രവി മിക്ക ദിവസവും കൊണ്ട് വരുമത്രേ!”
13 അഭിപ്രായങ്ങൾ:
"ഒരു കാര്യം കേള്‍ക്കണോ?"
ഭക്തകുചേല ആണോ?
ഹഹ..
മാളൂട്ടി..ഈ പെണ്ണുങ്ങളുടെ ഒരു കാര്യമേ..
അനില്‍മാഷെ, ചോദ്യം ഒന്നൊന്നര..!
അപ്പൊ അവിടെ ഇന്റര്നെറ്റൊന്നും ഇല്ലേ? :-)
ഹ ഹ ഹ , എനിക്കു വയ്യ...
ബാക്കി എപ്പം വരും ..സീ ഡീ ....കഥ വായിക്കാന്‍ കൊതിയാവുന്നു ...കാത്തിരിക്കുന്നു അക്ഷമയോടെ
അയ്യേ!!!!
ഈ കുട്ടീടെ ഒരു കാര്യം....
മ്‌മ്‌മ്...............!!!!!
കൊള്ളാം... കൊള്ളാം.....!! :)
ജീവിതത്തിന്റെ തുറന്നെഴുത്ത്...
Drivingilayathu Nannayi... Aa CD thanneya Ippo prasnam.... Good one. Best wishes.
സംഗതി പിടികിട്ടി.
സന്തോഷ് മാധവന്‍ സ്വാമികള്‍ ഫെഡറല്‍ ബാങ്കിന്റെ ലോക്കറില്‍ വെച്ച സി.ഡി ആണെങ്കില്‍...പ്ലീസ്..അയയ്ക്കേണ്ട മേല്‍വിലാസം...
ഇനിയും എപ്പോള്‍ പുതിയ സി.ഡി കിട്ടിയാല്‍ എന്നെയും അറിയിക്കണെ...
സസ്നേഹം,
പഴമ്പുരാണംസ്.
umm... kollaam...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ